---
title: "ഖത്തർ ഇരിക്കൂർ കൂട്ടായ്മ സംഘടിപ്പിച്ച പ്രഥമ ഫുട്ബോൾ ടൂർണമെന്റിൽ ഫ്രൈഡേ സോക്കർ എഫ്‌സി ദോഹ ജേതാക്കളായി"
english_title: "Friday Soccer FC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254630/friday-soccer-fc"
published_at: "2024-12-07T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67543d825a6c5_news-card.jpg"
keywords: []
---

# ഖത്തർ ഇരിക്കൂർ കൂട്ടായ്മ സംഘടിപ്പിച്ച പ്രഥമ ഫുട്ബോൾ ടൂർണമെന്റിൽ ഫ്രൈഡേ സോക്കർ എഫ്‌സി ദോഹ ജേതാക്കളായി

> **Lead Summary:** ഖത്തർ ഇരിക്കൂർ കൂട്ടായ്മ സംഘടിപ്പിച്ച പ്രഥമ ഫുട്ബോൾ ടൂർണമെന്റിൽ ഫ്രൈഡേ സോക്കർ എഫ്‌സി ദോഹ ജേതാക്കളായി. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കരുത്തരായ നാസ്ഗാർഡ് ഖത്തറിനെ പരാജയപ്പെടുത്തിയാണ് ഫ്രൈഡേ സോക്കർ എഫ്‌സി വിജയകിരീടമണിഞ്ഞത്.

## Article Content

ഖത്തർ ഇരിക്കൂർ കൂട്ടായ്മ സംഘടിപ്പിച്ച പ്രഥമ ഫുട്ബോൾ ടൂർണമെന്റിൽ ഫ്രൈഡേ സോക്കർ എഫ്‌സി ദോഹ ജേതാക്കളായി. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കരുത്തരായ നാസ്ഗാർഡ് ഖത്തറിനെ പരാജയപ്പെടുത്തിയാണ് ഫ്രൈഡേ സോക്കർ എഫ്‌സി വിജയകിരീടമണിഞ്ഞത്.

ആദ്യമത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അംബാസഡർ എഫ്സിയെ മറികടന്നു ക്വാർട്ടർഫൈനലിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് MJMK മയ്യിൽ ടീമിനെ പരാജയപ്പെടുത്തി സെമിയിലെത്തിയ ടീം ഫ്രൈഡേ സോക്കർ ശക്തരായ താരങ്ങൾ അണിനിരന്ന എംപവർ മാങ്കടവിനെ ഒരു ഗോളിന് കീഴ്പ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്.

ടൂർണമെന്റിലുടനീളം മാസ്മരികസേവുകളുമായി ഗോൾവലക്ക് കീഴെ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഫ്രൈഡേ സോക്കർ എഫ്‌സി താരം മുർഷിദ് കെകെ ബെസ്റ്റ് ഗോൾകീപ്പറായും ഫൈനലിലെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടു. നാസ്‌ഗാർഡ് എട്ടിക്കുളം താരം മുഷ്താഖ് ടൂർണമെന്റിലെ ബെസ്റ്റ് പ്ലേയർ ട്രോഫി കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254630/friday-soccer-fc)