---
title: "തളിപ്പറമ്പിൽ എക്സൈസ് പരിശോധനയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി"
english_title: "Two persons were caught with ganja "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254497/two-persons-were-caught-with-ganja"
published_at: "2024-12-07T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6753d97ad27f2_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ എക്സൈസ് പരിശോധനയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും ചേർന്ന് തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ ടൗണിൽ വെച്ച് 10 ഗ്രാം ഉണക്ക കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയായ രത്തൻ മൊണ്ഡൽ എന്നയാളെ അറസ്റ്റ് ചെയ്ത് ഒരു NDPS കേസെടുത്തു.

## Article Content

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും ചേർന്ന് തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ ടൗണിൽ വെച്ച് 10 ഗ്രാം ഉണക്ക കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയായ രത്തൻ മൊണ്ഡൽ എന്നയാളെ അറസ്റ്റ് ചെയ്ത് ഒരു NDPS കേസെടുത്തു.

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ അഷറഫ്. മലപ്പട്ടവും പാർട്ടിയും ചേർന്ന് തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ ടൗണിൽ വെച്ച് 10 ഗ്രാം ഉണക്ക കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയായ പ്രദീപ്‌ മൊണ്ഡൽ (26) എന്നയാളെ അറസ്റ്റ് ചെയ്ത് ഒരു NDPS കേസെടുത്തു.

പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ് )നികേഷ്. കെ. വി,സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം രാജ്.എം.വി, റെനിൽ കൃഷ്ണൻ. പി. പി. വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത. എം. വി എക്‌സൈസ് ഡ്രൈവർ പ്രകാശൻ.എം എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254497/two-persons-were-caught-with-ganja)