---
title: "പി.ജയരാജന് ഇസ്ലാമോഫോബിയ: അഡ്വ. അബ്ദുൽ കരീം ചേലേരി"
english_title: "abdul kareem cheleri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254418/abdul-kareem-cheleri"
published_at: "2024-12-06T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67531af96082f_Untitled-2-web.jpg"
keywords: []
---

# പി.ജയരാജന് ഇസ്ലാമോഫോബിയ: അഡ്വ. അബ്ദുൽ കരീം ചേലേരി

> **Lead Summary:** **കണ്ണൂർ : **പൊളിറ്റിക്കൽ ഇസ്ലാമിനെ കുറിച്ച് പുസ്തകമെഴുതുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന സി.പി.എം. നേതാവ് പി.ജയരാജന് ഇസ്ലാമോഫോബിയ രോഗം പിടികൂടിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി.

## Article Content

**കണ്ണൂർ : **പൊളിറ്റിക്കൽ ഇസ്ലാമിനെ കുറിച്ച് പുസ്തകമെഴുതുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന സി.പി.എം. നേതാവ് പി.ജയരാജന് ഇസ്ലാമോഫോബിയ രോഗം പിടികൂടിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി.

വയൽ നികത്തി ആറുവരിപ്പാത നിർമ്മിക്കുന്നതിനെതിരെ പാർട്ടി കേന്ദ്രമായ കീഴാറ്റൂരിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന 'വയൽക്കിളി 'സമരത്തിന് പിന്നിൽ ഇസ്ലാമിസ്റ്റ് - മാവോയിസ്റ്റ് കൂട്ടുകെട്ടായിരുന്നുവെന്ന പി. ജയരാജൻ്റെ പുതിയ വെളിപാട് അദ്ദേഹത്തിന് ഇസ്ലാമോഫോബിയ പിടി കൂടിയതിൻ്റെ ലക്ഷണമാണ്. വയൽക്കിളി സമരമെന്ന പേരിൽ ശ്രദ്ധയാകർഷിച്ച കർഷകക്കൂട്ടായ്മക്ക് തുടക്കമിട്ടതും നേതൃത്വം നൽകിയതും സി.പി.എം. പ്രവർത്തകരാണ്.

സി.പി.എം. ബ്രാഞ്ച് സെക്രട്ടരിയായിരുന്ന സുരേഷ് കീഴാറ്റൂരിൻ്റെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. അതിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ പ്രവർത്തകരെ അന്ന് വീടുകളിൽ പോയി അനുരജ്ഞന ശ്രമം നടത്തിയത് അന്നത്തെ സി.പി.എം. ജില്ലാ സെക്രട്ടരി പി.ജയരാജനാണ് എന്നിരിക്കെ, ഈ സമരത്തിന് പിന്നിൽ ഇസ്ലാമിസ്റ്റ്- മാവോയിസ്റ്റ് കൂട്ടുകെട്ട് ആരോപിക്കുന്നത് ഹൈന്ദവ ത്രീവവാദികളെ പ്രീണിപ്പിക്കുന്നതിന് വേണ്ടി കൂടിയാണെന്ന് കരീം ചേലേരി പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254418/abdul-kareem-cheleri)