---
title: "കണ്ണൂർ സർവകലാശാല കായികമേള നാളെ മുതൽ"
english_title: "Kannur University sports fair from tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254383/kannur-university-sports-fair-from-tomorrow"
published_at: "2024-12-06T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6752f8cbf06ea_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സർവകലാശാല കായികമേള നാളെ മുതൽ

> **Lead Summary:** **മാങ്ങാട്ടുപറമ്പ്: **29-ാം കണ്ണൂർ സർവകലാശാലയുടെ കായിക മേള ഏഴ്, എട്ട് തീയതികളിൽ മാങ്ങാട്ടുപറമ്പിൽ നടക്കും. ശനിയാഴ്ച രാവിലെ ഒൻപതിന് വൈസ് ചാൻസലർ പ്രൊഫ. കെ കെ സാജു ഉദ്ഘാടനം ചെയ്യും. സിൻഡിക്കേറ്റ് മെമ്പർ ഡോ. എ അശോകൻ അധ്യക്ഷത വഹിക്കും.

## Article Content

**മാങ്ങാട്ടുപറമ്പ്: **29-ാം കണ്ണൂർ സർവകലാശാലയുടെ കായിക മേള ഏഴ്, എട്ട് തീയതികളിൽ മാങ്ങാട്ടുപറമ്പിൽ നടക്കും. ശനിയാഴ്ച രാവിലെ ഒൻപതിന് വൈസ് ചാൻസലർ പ്രൊഫ. കെ കെ സാജു ഉദ്ഘാടനം ചെയ്യും. സിൻഡിക്കേറ്റ് മെമ്പർ ഡോ. എ അശോകൻ അധ്യക്ഷത വഹിക്കും.

63 കോളേജുകളിൽ നിന്നുള്ള ആയിരത്തിലേറെ താരങ്ങൾ പങ്കാളികളാകും. മങ്ങാട്ടുപറമ്പ് കാംപസിലെ ഇൻഡോർ, ഔട്ട്ഡോർ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്കും സജ്ജമാക്കിയതായി അധികൃതർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254383/kannur-university-sports-fair-from-tomorrow)