---
title: "ഭക്ഷ്യസുരക്ഷാ വകുപ്പും തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷനും ചേർന്ന് ഭക്ഷ്യസുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു"
english_title: "A food safety training class "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254382/a-food-safety-training-class"
published_at: "2024-12-06T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6752f81c0d6cf_news-card.jpg"
keywords: []
---

# ഭക്ഷ്യസുരക്ഷാ വകുപ്പും തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷനും ചേർന്ന് ഭക്ഷ്യസുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ണൂർ ജില്ലാ തളിപ്പറമ്പ സർക്കിളിന്റെയും തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷന്റെയും സംയുക്തഭിമുഖ്യത്തിൽ വെജിറ്റബിൾ -ഫ്രൂട്ട്സ് ഭക്ഷ്യ സുരക്ഷ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ്. റിയാസ് അധ്യക്ഷതയിൽ ഫുഡ്‌ സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ മുസ്തഫ പാമ്പുരുത്തി ഉൽഘടനം ചെയ്തു.

## Article Content

ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ണൂർ ജില്ലാ തളിപ്പറമ്പ സർക്കിളിന്റെയും തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷന്റെയും സംയുക്തഭിമുഖ്യത്തിൽ വെജിറ്റബിൾ -ഫ്രൂട്ട്സ് ഭക്ഷ്യ സുരക്ഷ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ്. റിയാസ് അധ്യക്ഷതയിൽ ഫുഡ്‌ സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ മുസ്തഫ പാമ്പുരുത്തി ഉൽഘടനം ചെയ്തു.

ഫോസ്റ്റാക് ട്രെയിനർ സഞ്ജു പീറ്റർ ക്ലാസ്സ്‌ എടുത്തു ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ പ്രീഷ, രമ്യ എന്നിവർ സംസാരിച്ചു. വ്യാപാരികളുടെ സംശയങ്ങളും നിയമ ഭേദഗതിയിൽ വ്യാപാരികൾ പാലിക്കേണ്ട നിർദേശങ്ങളും ഉദ്യോഗസ്ഥർ നൽകു ചടങ്ങിൽ ജനറൽ സെക്രട്ടറി വി. താജുദ്ധീൻ സ്വാഗതവും ട്രെഷറെർ ടി. ജയരാജ്‌ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254382/a-food-safety-training-class)