---
title: "മഹാത്മ സേവാഗ്രാം ചെറുകുന്ന് - കണ്ണപുരം മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ സ്മൃതി സംഗമം നടത്തി"
english_title: "Ambedkar Smriti Sangam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254380/ambedkar-smriti-sangam"
published_at: "2024-12-06T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6752f5d123aba_news-card.jpg"
keywords: []
---

# മഹാത്മ സേവാഗ്രാം ചെറുകുന്ന് - കണ്ണപുരം മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ സ്മൃതി സംഗമം നടത്തി

> **Lead Summary:** **കണ്ണപുരം : **ഇന്ത്യൻ ഭരണഘടനയുടെ മുഖ്യശില്പി ഡോ. ബി.ആർ. അംബേദ്കറുടെ 68-ാം ചരമവാർഷികദിനത്തിൽ മഹാത്മ സേവാഗ്രാം ചെറുകുന്ന് - കണ്ണപുരം മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ സ്മൃതി സംഗമം നടത്തി. ഭരണഘടന വെല്ലുവിളിയെ നേരിടുന്ന സാഹചര്യത്തിൽ അംബേദ്കറുടെ സ്മരണയിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടുത്തു.

## Article Content

**കണ്ണപുരം : **ഇന്ത്യൻ ഭരണഘടനയുടെ മുഖ്യശില്പി ഡോ. ബി.ആർ. അംബേദ്കറുടെ 68-ാം ചരമവാർഷികദിനത്തിൽ മഹാത്മ സേവാഗ്രാം ചെറുകുന്ന് - കണ്ണപുരം മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ സ്മൃതി സംഗമം നടത്തി. ഭരണഘടന വെല്ലുവിളിയെ നേരിടുന്ന സാഹചര്യത്തിൽ അംബേദ്കറുടെ സ്മരണയിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടുത്തു.

സ്മൃതിസംഗമം ഐ.എൻ.ടി.യു.സി കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് ദിനു മൊട്ടമ്മൽ ഉദ്ഘാടനം ചെയ്തു. മേഖലാസമിതി പ്രസിഡൻറ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. സേവാഗ്രാം ഭാരവാഹികളായ സന്തോഷ് വള്ളുവൻകടവ്, സതീഷ് കടാങ്കോട്ട്, ഷാജി കാവുങ്കൽ, എൻ.അനന്തൻ, സതീശൻ വടക്കേടത്ത്, ജയചന്ദ്രൻ പുല്ലാനി , കെ.പി. തോമസ്, എം.വി. നാരായണൻ, എം.മുകുന്ദൻ, ടി. കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254380/ambedkar-smriti-sangam)