---
title: "മാതമംഗലത്ത് അഫ്സൽ വധശ്രമം: പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിംലീഗ്"
english_title: "political clash at mathamangalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25430/political-clash-at-mathamangalam"
published_at: "2022-02-09T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203b81222ff5_att.jpg"
keywords: []
---

# മാതമംഗലത്ത് അഫ്സൽ വധശ്രമം: പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിംലീഗ്

> **Lead Summary:** മാതമംഗലത്ത് യൂത്ത് ലീഗ് നേതാവ് അഫ്സൽ കുഴിക്കാടനെ വധിക്കാൻ ശ്രമിച്ച പ്രതികളെ അടിയന്തരമായും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികൾ റൂറൽ എസ്.പി.പി.ബി.രാജീവിനെ കണ്ട് നിവേദനം നൽകി.

## Article Content

മാതമംഗലത്ത് യൂത്ത് ലീഗ് നേതാവ് അഫ്സൽ കുഴിക്കാടനെ വധിക്കാൻ ശ്രമിച്ച പ്രതികളെ അടിയന്തരമായും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികൾ റൂറൽ എസ്.പി.പി.ബി.രാജീവിനെ കണ്ട് നിവേദനം നൽകി.

യാതൊരു രാഷ്ട്രീയ സംഘർഷവുമില്ലാത്ത മേഖലയിൽ മന: പൂർവ്വം നീതി യുക്തമായയ നടപടികൾ പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി, വൈ: പ്രസിഡണ്ട് അഡ്വ.എസ്.മുഹമ്മദ്, സെക്രട്ടരിമാരായ കെ.ടി. സഹദുല്ല, കെ.പി.താഹിർ, പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് പി.വി.അബ്ദുൽ ശുക്കൂർ എന്നിവരാണ് എസ്.പി.യെ കണ്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25430/political-clash-at-mathamangalam)