---
title: "ആലപ്പുഴ അപകടം: ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചു"
english_title: "Alappuzha accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254155/alappuzha-accident"
published_at: "2024-12-05T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6751a66e518c4_Untitled-2-web.jpg"
keywords: []
---

# ആലപ്പുഴ അപകടം: ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചു

> **Lead Summary:** **ആലപ്പുഴ: **ആലപ്പുഴ കളർകോടുണ്ടായ അപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

## Article Content

**ആലപ്പുഴ: **ആലപ്പുഴ കളർകോടുണ്ടായ അപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദ​ഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ അപകടത്തിൽ മരണം ആറായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254155/alappuzha-accident)