---
title: "യുവാവിനെ തലയിൽ കല്ലിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ"
english_title: "A man has been arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254106/a-man-has-been-arrested"
published_at: "2024-12-05T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675172d7d3587_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# യുവാവിനെ തലയിൽ കല്ലിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ

> **Lead Summary:** **വളപട്ടണം : **അഴീക്കൽ ഹാർബറിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ യുവാവിനെ തലയിൽ കല്ലിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കർണ്ണാടകയിൽ പിടിയിൽ. ഒഡീഷ ബാദ്ര സ്വദേശി മഗുമാലിക്കിനെ യാണ് വളപട്ടണം പോലീസ് കർണ്ണാടകയിലെ മാൽപ്പയിൽ വെച്ച് പിടികൂടിയത്.

## Article Content

**വളപട്ടണം : **അഴീക്കൽ ഹാർബറിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ യുവാവിനെ തലയിൽ കല്ലിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കർണ്ണാടകയിൽ പിടിയിൽ. ഒഡീഷ ബാദ്ര സ്വദേശി മഗുമാലിക്കിനെ യാണ് വളപട്ടണം പോലീസ് കർണ്ണാടകയിലെ മാൽപ്പയിൽ വെച്ച് പിടികൂടിയത്.

കർണ്ണാടക പോലീസിൻ്റെ സഹായത്തോടെ ഇന്നലെ രാത്രിയോടെ പിടികൂടിയ ഇയാളെ വളപട്ടണം സ്റ്റേഷനിലെത്തിച്ച് അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. മീൻ പിടുത്തവും മദ്യപാനവുമായി ചുറ്റി തിരിയുന്ന ഇയാൾ സംഭവത്തിന് ശേഷം പ്രദേശത്ത് നിന്നും അപ്രത്യക്ഷമായതോടെയാണ് പോലീസിൻ്റെ നിരീക്ഷണത്തിലായത്. തുടർന്ന് പിടികൂടുകയായിരുന്നു. സംശയത്തിൻ്റെ നിഴലായ ഇയാളെ ഉന്നത പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ച

രാവിലെ 9 മണിയോടെയാണ് ഒറീസ ബാലസൂർ സ്വദേശി ദ്രുപ ചരൺ ദാസിൻ്റെ മകൻ രമീഷ് ദാസിനെ (38)കൊല്ലപ്പെട്ട നിലയിൽനാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മരിച്ചയാളെ ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞിരുന്നില്ല പിന്നീട് നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254106/a-man-has-been-arrested)