---
title: "ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഈദുൽ ഇമാറാത്ത് സംഘടിപ്പിച്ചു"
english_title: "Sharjah KMCC Taliparamba Constituency "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254102/sharjah-kmcc-taliparamba-constituency"
published_at: "2024-12-05T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67516f74931d5_news-card.jpg"
keywords: []
---

# ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഈദുൽ ഇമാറാത്ത് സംഘടിപ്പിച്ചു

> **Lead Summary:** ഷാർജ: ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി യു എ യുടെ 53 ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഈദുൽ ഇമാറാത്ത് വർണ്ണാഭമായി.ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ച ഈദുൽ ഇമാറാത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അണിനിരന്നു.

## Article Content

ഷാർജ: ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി യു എ യുടെ 53 ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഈദുൽ ഇമാറാത്ത് വർണ്ണാഭമായി.ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ച ഈദുൽ ഇമാറാത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അണിനിരന്നു.

പരിപാടിയുടെ ഭാഗമായി ലൈവ് ആർട്ട്, ഖവാലി, ദഫ്, മുട്ടിപ്പാട്ട് തുടങ്ങിയ കലാ പരിപാടികളും സംഘടിപ്പു. ഷാർജ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഹാഷിം നൂഞ്ഞേരി ഉൽഘാടനം നിർവ്വഹിച്ചു.

കണ്ണൂർ ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് അബ്ദുൽ ഖരീം ചേലേരി മുഖ്യ പ്രഭാഷണം നടത്തി.മുസ്ലീം ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി മഹ്മൂദ് അളളാംകുളം, മുസ്ലീം ലീഗ് തളിപ്പറമ്പ മണ്ഡലം സെക്രട്ടറി ഷുക്കൂർ പരിയാരം, ആജൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഒ കെ സിറാജ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ജില്ലാ കെ എം സി സെക്രട്ടറി ഷഹീർ ശ്രീകണ്ഠപുരം ആശംസ നേർന്നു.അബ്ദുൽ ഖരീം ചേലേരി സാഹിബിനുള്ള തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം ഷാർജ കെ എം സി സി സംസ്ഥാന പ്രവർത്തക സമിതിഅംഗം ഇഖ്ബാൽ അളളാംകുളം സാഹിബ് കൈമാറി.

മഹമൂദ് അളളാംകുളം സാഹിബിനുള്ള സ്നേഹോപഹാരം കണ്ണൂർ ജില്ലാ കെ എം സി സി ട്രഷറർ മുഹമ്മദ് മാട്ടുമ്മൽ കൈമാറി. ഷുക്കൂർ പരിയാരം സഹിബിന് സംസ്ഥാന സെക്രട്ടറി ഫസൽ തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം കൈമാറി.

വ്യവസായ പ്രമുഖനും ആജൽ ഗ്രൂപ്പ് എം ഡി യുമായ ഒ കെ സിറാജിനെ ചടങ്ങിൽ ആദരിച്ചു. മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഖരീം ചേലേരി മെമന്റോ കൈമാറി.ലൈവ് ആർട്ടിസ്റ്റ് ഇസുദ്ദീൻ ഒ കെ സിറാജ് ഉപഹാരം കൈമാറി.

ഖവാലി ടീമിനുള്ള ഉപഹാരം സംസ്ഥാന സെക്രട്ടറി മുജീബ് തൃക്കണ്ണാപുരവും, ദഫ് ടീമിനുള്ള ഉപഹാരം സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുള്ള ചേലേരിയും കൈമാറി.ലക്കി ഡ്രോ കൂപ്പൺ നെറുക്കെടുപ്പ് ജില്ലാ നേതാക്കളായ ഉമറൂൽ ഫാറൂഖ്, ഷഫീഖ് കോറോത്ത്, നംഷീർ വേങ്ങാട് എന്നിവർ നിർവ്വഹിച്ചു.

ഷുക്കൂർ പരിയാരം, ഇഖ്ബാൽ അളളാംകുളം, സമീർ പാട്ടയം എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ അസൈനർ ചപ്പാരപ്പടവ് അദ്ധ്യക്ഷത വഹിച്ചു. സി ഷക്കീർ സ്വാഗതവും, മുഹമ്മദ് കുഞ്ഞി സി നന്ദിയും പറഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254102/sharjah-kmcc-taliparamba-constituency)