---
title: "ബ്രൗണ്‍ഷുഗറുമായി മൂന്നംഗസംഘം പിടിയിലായി"
english_title: "brownsugar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253880/brownsugar"
published_at: "2024-12-04T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67501ad19a877_download_(1).jfif"
keywords: []
---

# ബ്രൗണ്‍ഷുഗറുമായി മൂന്നംഗസംഘം പിടിയിലായി

> **Lead Summary:** കണ്ണൂര്‍: ബ്രൗണ്‍ഷുഗറുമായി മൂന്നംഗസംഘം കണ്ണൂര്‍ ടൗണ്‍പോലീസിന്റെ പിടിയിലായി. കക്കാട് കോര്‍ജാന്‍ സ്‌ക്കൂളിന് സമീപത്തെ കക്കോടന്‍ വീട്ടില്‍(ശിവഗംഗ)പി.സബിന്‍, പാലക്കാട്ടിടം ഷേക്ക് ജുമാമസ്ജിദിന് സമീപത്തെ ടി.അന്‍ഫാസ്, വളപട്ടണം മൂസാ ക്വാര്‍ട്ടേഴ്‌സിലെ സി.മുഹമ്മദ് ഷിബാസ് എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.പി.ഷമീലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

## Article Content

കണ്ണൂര്‍: ബ്രൗണ്‍ഷുഗറുമായി മൂന്നംഗസംഘം കണ്ണൂര്‍ ടൗണ്‍പോലീസിന്റെ പിടിയിലായി. കക്കാട് കോര്‍ജാന്‍ സ്‌ക്കൂളിന് സമീപത്തെ കക്കോടന്‍ വീട്ടില്‍(ശിവഗംഗ)പി.സബിന്‍, പാലക്കാട്ടിടം ഷേക്ക് ജുമാമസ്ജിദിന് സമീപത്തെ ടി.അന്‍ഫാസ്, വളപട്ടണം മൂസാ ക്വാര്‍ട്ടേഴ്‌സിലെ സി.മുഹമ്മദ് ഷിബാസ് എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.പി.ഷമീലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

സബിന്റെ വീട് റെയിഡ് ചെയ്ത് ബെഡ്‌റൂമിലെ കട്ടിലിനടിയില്‍ സൂക്ഷിച്ച 1.76 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു.ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ വീട് റെയിഡ് നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253880/brownsugar)