---
title: "റാപിഡ് ടെസ്റ്റ് നിരക്ക് കുറച്ച അധികൃതരുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ഗ്ലോബൽ പ്രവാസി അസോസിയേഷൻ "
english_title: "global pravasi association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25376/global-pravasi-association"
published_at: "2022-02-09T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62038921ebe10_news card.jpg"
keywords: []
---

# റാപിഡ് ടെസ്റ്റ് നിരക്ക് കുറച്ച അധികൃതരുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ഗ്ലോബൽ പ്രവാസി അസോസിയേഷൻ 

> **Lead Summary:** **ഷാർജ: ** കേരളത്തിലെ എയർപോർട്ടുകളിൽ റാപിഡ് പി സി ആർ നിരക്ക് 1200 രൂപയാക്കി കുറച്ച അധികൃതരുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ഗ്ലോബൽ പ്രവാസി അസോസിയേഷൻ.

## Article Content

**ഷാർജ: ** കേരളത്തിലെ എയർപോർട്ടുകളിൽ റാപിഡ് പി സി ആർ നിരക്ക് 1200 രൂപയാക്കി കുറച്ച അധികൃതരുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ഗ്ലോബൽ പ്രവാസി അസോസിയേഷൻ.

അധികൃതരുടെ ഈ നടപടി പ്രവാസികൾക്ക് ആശ്വാസം നൽകുന്നതാണെന്ന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി പ്രതികരിച്ചു. കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ ഇതുവരെ 2490 രൂപ മുതലായിരുന്നു റാപിഡ് PCR ടെസ്റ്റിന് ഈടാക്കിയിരുന്നത്. ഫെബ്രുവരി 8 ചൊവ്വാഴ്ച്ച അർദ്ധരാത്രി മുതൽ പുതിയ നിയമം പ്രാപല്യത്തിലായി.

എയർപോർട്ടിൽ ഈടാക്കുന്ന RTPCR വിദേശരാജ്യങ്ങളിൽ ഉള്ളത് പോലെ സൗജന്യമാക്കണം എന്ന് പ്രവാസലോകത്തു നിന്ന് പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പ്രവാസികൾക്ക് താൽക്കാലിക ആശ്വാസം നൽകുന്ന സർക്കാരിന്റെ ഈ നടപടി എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25376/global-pravasi-association)