---
title: "നിര്‍മ്മാണ സാമഗ്രികള്‍ക്ക് വീണ്ടും വില കൂടി"
english_title: "increasing the rate of manufacturing products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25375/increasing-the-rate-of-manufacturing-products"
published_at: "2022-02-09T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203864cb971f_9fc9f758-e023-45f8-be0a-26f95a98f1cc.jpg"
keywords: []
---

# നിര്‍മ്മാണ സാമഗ്രികള്‍ക്ക് വീണ്ടും വില കൂടി

> **Lead Summary:** നിര്‍മ്മാണ സാമഗ്രികള്‍ക്ക് വീണ്ടും വില കൂടിയതോടെ വീട് നിര്‍മ്മാണം അടക്കമുള്ളവയ്ക്ക് ചെലവേറും. സാധാരക്കാരുടെ ബഡ്ജറ്റിനെ തകിടം മറിക്കുംവിധത്തിലാണ് വിലക്കയറ്റം.

## Article Content

നിര്‍മ്മാണ സാമഗ്രികള്‍ക്ക് വീണ്ടും വില കൂടിയതോടെ വീട് നിര്‍മ്മാണം അടക്കമുള്ളവയ്ക്ക് ചെലവേറും. സാധാരക്കാരുടെ ബഡ്ജറ്റിനെ തകിടം മറിക്കുംവിധത്തിലാണ് വിലക്കയറ്റം.

ലോക്ഡൗണിന് ശേഷം ഉല്പന്നങ്ങള്‍ക്ക് ക്രമാതീതമായി വില വര്‍ദ്ധിച്ചിരുന്നുവെങ്കിലും പിന്നീട് വിലയില്‍ കാര്യമായ കുറവ് സംഭവിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി ആദ്യവാരം മുതല്‍ ഉല്പന്നങ്ങള്‍ക്ക് വീണ്ടും വില വര്‍ദ്ധിക്കുകയാണ്. കമ്പിയും സിമന്റുമെല്ലാം ഉയര്‍ന്ന വില കൊടുത്ത് വാങ്ങണം. മാര്‍ച്ച്‌ അവസാനിക്കും വരെ വില കൂടുമെന്നാണ് നിര്‍മ്മാണ മേഖലയിലെ കരാറുകാര്‍ പറയുന്നത്.

പ്രധാന ഉല്പന്നങ്ങളായ സിമന്റിനും കമ്പിക്കുമടക്കം വിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 60 രൂപയോളമാണ് സിമന്റിന് വര്‍ദ്ധിച്ചിത്. വയറിംഗ്, പ്ലബിംഗ് സാമഗ്രികള്‍ക്ക് 70 ശതമാനവും വില വര്‍ദ്ധിച്ചു. ചെറുകിട നിര്‍മ്മാണ മേഖലയിലുള്ള കരാറുകാരും വില വര്‍ദ്ധിക്കുന്നത് മൂലം ദുരിതത്തിലായിട്ടുണ്ട്.

വില കുറഞ്ഞിരുന്ന സമയത്ത് കെട്ടിടങ്ങളുടെ പ്രവര്‍ത്തി ആരംഭിച്ചിരുന്നവരും ഇപ്പോള്‍ പ്രതിസന്ധിയിലായി. വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ നിശ്ചിത ബഡ്ജറ്റില്‍ ഇവര്‍ക്ക് പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല. അടുത്ത ഒരു മാസം വരെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാവുമെന്നതിനാല്‍ പ്രവൃത്തികള്‍ താത്കാലികമായി മാറ്റിവെയ്ക്കേണ്ടി വരുമെന്നും ഇവര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25375/increasing-the-rate-of-manufacturing-products)