---
title: "കുപ്പം മുക്കുന്ന് ഇരിങ്ങൽ പാച്ചേനി തീരദേശ റോഡ് നിലവാരം ഉയർത്തണം; മുസ്ലീം ലീഗ്  നിവേദനം നൽകി"
english_title: "Muslim League filed a petition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253648/muslim-league-filed-a-petition"
published_at: "2024-12-03T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674ed3982de07_news-card.jpg"
keywords: []
---

# കുപ്പം മുക്കുന്ന് ഇരിങ്ങൽ പാച്ചേനി തീരദേശ റോഡ് നിലവാരം ഉയർത്തണം; മുസ്ലീം ലീഗ്  നിവേദനം നൽകി

> **Lead Summary:** കുപ്പം മുക്കുന്ന് ഇരിങ്ങൽ പാച്ചേനി തീരദേശ റോഡിന്റെ നിലവാരം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മത്സ്യബന്ധന, സാംസ്കാരിക വകുപ്പ് മന്ത്രി ബഹു സജി ചെറിയാൻ അവർകൾക്ക് നോർത്ത്കുപ്പം ശാഖ മുസ്ലീം ലീഗ് കമ്മിറ്റി നിവേദനം നൽകി.

## Article Content

കുപ്പം മുക്കുന്ന് ഇരിങ്ങൽ പാച്ചേനി തീരദേശ റോഡിന്റെ നിലവാരം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മത്സ്യബന്ധന, സാംസ്കാരിക വകുപ്പ് മന്ത്രി ബഹു സജി ചെറിയാൻ അവർകൾക്ക് നോർത്ത്കുപ്പം ശാഖ മുസ്ലീം ലീഗ് കമ്മിറ്റി നിവേദനം നൽകി.

നിലവിൽ വാഹന ഗതാകതത്തിനും, കാൽനടയാത്രക്കാർക്കും സഞ്ചാര യോഗ്യമല്ലാത്ത സാഹചര്യമാണെന്നും പ്രശ്ന പരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് അബൂബക്കർ വായാട്, പഞ്ചായത്ത് മുസ്ലീം ലീഗ് ട്രഷറർ ഫാറൂഖ് കെ എം, ശാഖാ മുസ്ലീം ലീഗ് പ്രസിഡണ്ട് കെ വി അബ്ദുള്ള ഹാജി, സെക്രട്ടറി ഷഫീക്ക് ടി പി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253648/muslim-league-filed-a-petition)