---
title: "വളപട്ടണം കവർച്ച കേസ് പ്രതി കഴിഞ്ഞ വർഷം കീച്ചേരിയിൽ നിന്നും സ്വർണ്ണം കവർന്നെന്ന് പൊലീസ്, ഇയാളുടെ വീട്ടിൽ നിന്ന് പണവും സ്വർണവും കണ്ടെത്തി"
english_title: "Valapatnam robbery case accused"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253268/valapatnam-robbery-case-accused"
published_at: "2024-12-02T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674d387372228_news-card.jpg"
keywords: []
---

# വളപട്ടണം കവർച്ച കേസ് പ്രതി കഴിഞ്ഞ വർഷം കീച്ചേരിയിൽ നിന്നും സ്വർണ്ണം കവർന്നെന്ന് പൊലീസ്, ഇയാളുടെ വീട്ടിൽ നിന്ന് പണവും സ്വർണവും കണ്ടെത്തി

> **Lead Summary:** വളപട്ടണം: കണ്ണൂർ നഗരത്തിനടുത്തെ വളപട്ടണം മന്നയിലെ പൂട്ടിയിട്ടവീട്ടിൽ നടന്ന കവര്‍ച്ച കേസിലെ പ്രതി പിടിയിൽ. മോഷണം നടന്ന വീടിന്‍റെ ഉടമസ്ഥനായ അഷ്റഫിന്‍റെ അയൽവാസിയായ ലിജീഷാണ് പിടിയിലായത് പിടിയിലായത്. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുത്തു. 

## Article Content

വളപട്ടണം: കണ്ണൂർ നഗരത്തിനടുത്തെ വളപട്ടണം മന്നയിലെ പൂട്ടിയിട്ടവീട്ടിൽ നടന്ന കവര്‍ച്ച കേസിലെ പ്രതി പിടിയിൽ. മോഷണം നടന്ന വീടിന്‍റെ ഉടമസ്ഥനായ അഷ്റഫിന്‍റെ അയൽവാസിയായ ലിജീഷാണ് പിടിയിലായത് പിടിയിലായത്. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുത്തു. 

പ്രതി ലിജീഷ് നേരെത്തെയും കവർച്ച നടത്തി; വളപട്ടണം മന്നയിലെ അഷ്‌റഫിൻ്റെ വീട്ടിൽ നടന്ന കവർച്ച കേസിൽ പ്രതിയായ ലി ജീഷ് നേരത്തെയും കവർച്ച നടത്തിയതായി കണ്ടെത്തി . കഴിഞ്ഞ വർഷം കീച്ചേരിയിൽ നിന്നും സ്വർണ്ണം കവർന്നതും ലിജീഷ് ആണെന്ന് തെളിഞ്ഞു ഇവിടുന്ന് കിട്ടിയ വിരലടയാളവും അഷ്റഫിൻ്റെ വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളവും ഒന്ന് തന്നെ അഷ്റഫിന്റെ വീടിൻ്റെ പിറകിലായാണ് ലിജീഷിൻ്റെ വീട്

വളപട്ടണം മന്ന സ്വദേശിയും അയൽവാസിയുമായ വെൽഡിംഗ് തൊഴിലാളി സി.പി. ലിജീഷിനെ (30)യാണ് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

വളപട്ടണം മന്ന കെ. എസ് . ഇ.ബി.ഓഫീസിനടുത്ത് താമസിക്കുന്ന അരിമൊത്തവ്യാപാരി കോറൽ ഹൗസിൽ കെ. പി .അഷറഫിൻ്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്.ഇക്കഴിഞ്ഞ 19 ന് കുടുംബം വീടുപൂട്ടി തമിഴ്നാട് മധുരക്കടുത്തുള്ള വിരുത് നഗറിൽ കല്യാണത്തിന് പോയിരുന്നു പിന്നീട് 22 ന് രാത്രി 9.15 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിനകത്ത് സെൻട്രൽ ഹാളിൻ്റെ ഇടതുഭാഗത്തുള്ള ലോക്കർ തകർത്ത നിലയിലും കിടപ്പുമുറിയുടെ വാതിൽ പൊളിച്ചതായും കണ്ടത്.

പണവും സ്വർണ്ണ വജ്രാഭരണങ്ങൾ കടത്തികൊണ്ടു പോയി. സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.വീട്ടിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചതിൽ 20ന് രാത്രി 8 മണിക്കും പുലർച്ചെ 4 മണിക്കു മിടയിലാണ് കവർച്ച നടന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു.തുടർന്ന് വീട്ടുടമയുടെ മകൻ അദിനാൻ അഷറഫ് വളപട്ടണം പോലീസിൽ പരാതിയിൽ കേസെടുത്ത പോലീസ് നടത്തിയ തന്ത്രപരമായ അന്വേഷണത്തിലൂടെ പ്രതിയെ കുടുക്കിയത്.കൂട്ടുപ്രതികളും ഇതിനകം വലയിലായിട്ടുണ്ട്.പോലീസ് സംഘത്തിൽ വളപട്ടണംഇൻസ്പെക്ടർ ടി പി സുമേഷ്, എസ്.ഐ. ടി.എം.വിപിൻ, എസ്.ഐ.പി.ഉണ്ണികൃഷ്ണൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ അജയൻ, നാസർ, രാജീവൻ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253268/valapatnam-robbery-case-accused)