---
title: "തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു"
english_title: "aliparam Municipal Corporation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253171/aliparam-municipal-corporation"
published_at: "2024-12-01T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c601fe0a84_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ്നഗരസഭ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഭിന്നശേഷി സംഗമം നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ്നഗരസഭ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഭിന്നശേഷി സംഗമം നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മൻസൂർ അലി പി മുഖ്യാതിഥിയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ എംകെ ഷബിത പി രജില നബീസ ബീവി പി പി മുഹമ്മദ് നിസാർ ഖദീജ കെ പി കൗൺസിലർമാരായ ഒ സുഭാഗ്യം വത്സരാജൻ സെക്രട്ടറി കെ പി സുബൈർ സിഡിഎസ് ചെയർപേഴ്സൺ രാജി നന്ദകുമാർഎന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ സ്മിത കുന്നുമ്മൽ സ്വാഗവും ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ഒ. പി ഇർഷാദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253171/aliparam-municipal-corporation)