---
title: "കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു"
english_title: "Scooter passenger dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253170/scooter-passenger-dies"
published_at: "2024-12-01T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c5ee27891f_Untitled-2-web.jpg"
keywords: []
---

# കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

> **Lead Summary:** **പരിയാരം :**പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി.എ റോഡിൽ ചുമടുതാങ്ങിയിൽ കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. 

## Article Content

**പരിയാരം :**പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി.എ റോഡിൽ ചുമടുതാങ്ങിയിൽ കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. 

കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശിയും ഇപ്പോൾ ചുമടുത്താങ്ങിയിൽ താമസക്കാരനുമായ ടി.പി. ഹാഷിം (61) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെ ആയിരുന്നു അപകടം. പരിയാരം മെഡിക്കൽ കോളേജിൽ ച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഭാര്യ:സെമീറ.മക്കൾ : റിസ്വാൻ, നാഫിയ,നസഷെറിൻ മരുമകൻ: ശുഅയ്ബ്. 

മൃതദേഹം പരിയാരം മോർച്ചറിയിലേക്ക് മാറ്റി. നാളെ രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ടൂർ ജുമാമസ്ജിദിൽ കബറടക്കം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253170/scooter-passenger-dies)