---
title: "അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂൾ വജ്ര ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഫുഡ് ഫെസ്‌റ്റ് സംഘടിപ്പിച്ചു"
english_title: "food fest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253122/food-fest"
published_at: "2024-12-01T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c298db4dc9_news-card.jpg"
keywords: []
---

# അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂൾ വജ്ര ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഫുഡ് ഫെസ്‌റ്റ് സംഘടിപ്പിച്ചു

> **Lead Summary:** **അഴിക്കോട് : ** അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂൾ വജ്ര ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഫുഡ് ഫെസ്‌റ്റ് സംഘടിപ്പിച്ചു. യുപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൂർവ വിദ്യാർഥികൾക്കുമായി വിവിധ വിഭാഗങ്ങളിലായി മത്സരം നടത്തി.

## Article Content

**അഴിക്കോട് : ** അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂൾ വജ്ര ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഫുഡ് ഫെസ്‌റ്റ് സംഘടിപ്പിച്ചു. യുപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൂർവ വിദ്യാർഥികൾക്കുമായി വിവിധ വിഭാഗങ്ങളിലായി മത്സരം നടത്തി.

മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവഹിച്ചു. സബ് കമ്മിറ്റി ചെയർമാൻ കെ.പി.മുഹമ്മദ് ഹാരിസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. മഹിജ, ചിത്രകാരൻ വർഗീസ് കളത്തിൽ, സ്‌കൂൾ മാനേജർ വി.രഘുറാം, പി.ടി.എ പ്രസിഡൻ്റ് കെ.കവിത, എച്ച്എം ഇന്ദിരാ ഭായ്, കൺവീനർ കെ.പി.അമ്പിളി എന്നിവർ പ്രസംഗിച്ചു. അഴീക്കോട് എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡൻ്റ് പി.വി. സോമരാജൻ ഫല പ്രഖ്യാപനം നടത്തി. അഴീക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.അജീഷ് സമ്മാനദാനം നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253122/food-fest)