---
title: "കുറ്റ്യേരി നടുവയൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുക: നിവേദനം നൽകി"
english_title: "Petition submitted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252979/petition-submitted"
published_at: "2024-11-30T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674b2b6ca840b_news-card.jpg"
keywords: []
---

# കുറ്റ്യേരി നടുവയൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുക: നിവേദനം നൽകി

> **Lead Summary:** തുടർച്ചയായ വാഹന അപകടം നടക്കുന്ന കുറ്റ്യേരി നടുവയൽ ജംഗ്ഷനിൽ ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്ന് സിപിഐഎം കുറ്റ്യേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

തുടർച്ചയായ വാഹന അപകടം നടക്കുന്ന കുറ്റ്യേരി നടുവയൽ ജംഗ്ഷനിൽ ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്ന് സിപിഐഎം കുറ്റ്യേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച നിവേദനം കണ്ണൂർ ജില്ലാ കലക്ടർ, തളിപ്പറമ്പ് ഡിവൈഎസ്പി, ജോയിന്റ് ആർടിഒ, തളിപ്പറമ്പ് പിഡബ്ല്യുഡി എക്സിക്യൂട്ടീവ്എഞ്ചിനീയർ എന്നിവർക്ക് സിപിഐഎം കുറ്റ്യേരി ലോക്കൽ സെക്രട്ടറി സി എച്ച് വിജയൻ പരിയാരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ ഗോപാലൻ മാസ്റ്റർ, കെ വി ലക്ഷ്മണൻ,  വിന്ദാസ് കെ വി എന്നിവർ ചേർന്ന് നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252979/petition-submitted)