---
title: "ജില്ലാ ഗാന്ധിദർശൻ വേദി ഏർപ്പെടുത്തിയ ഗാന്ധി പുരസ്കാരം കെ.വി.മെസ്നക്ക്"
english_title: "GandhiDarshan Award "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252940/gandhidarshan-award"
published_at: "2024-11-30T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674af64d1665a_news-card.jpg"
keywords: []
---

# ജില്ലാ ഗാന്ധിദർശൻ വേദി ഏർപ്പെടുത്തിയ ഗാന്ധി പുരസ്കാരം കെ.വി.മെസ്നക്ക്

> **Lead Summary:** **കണ്ണൂർ: **ജില്ലാ ഗാന്ധിദർശൻ വേദി ഏർപ്പെടുത്തിയ ഗാന്ധി പുരസ്കാരം കെ.വി.മെസ്നക്ക് ലഭിച്ചു.സംസ്ഥാന തലത്തിൽ ഗാന്ധിജിയെക്കുറിച്ച് നടത്തിയ കവിതാരചന മത്സരത്തിൽ മെസ്ന എഴുതിയ 'ഭാരതത്തിൻ്റെ ഊന്നുവടി' എന്ന കവിത തിരഞ്ഞെടുത്തിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് മെസ്നക്ക് ഗാന്ധി പുരസ്കാരം നൽകിയത്.കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

## Article Content

**കണ്ണൂർ: **ജില്ലാ ഗാന്ധിദർശൻ വേദി ഏർപ്പെടുത്തിയ ഗാന്ധി പുരസ്കാരം കെ.വി.മെസ്നക്ക് ലഭിച്ചു.സംസ്ഥാന തലത്തിൽ ഗാന്ധിജിയെക്കുറിച്ച് നടത്തിയ കവിതാരചന മത്സരത്തിൽ മെസ്ന എഴുതിയ 'ഭാരതത്തിൻ്റെ ഊന്നുവടി' എന്ന കവിത തിരഞ്ഞെടുത്തിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് മെസ്നക്ക് ഗാന്ധി പുരസ്കാരം നൽകിയത്.കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്കാരവും മുല്ലനേഴി കാവ്യപ്രതിഭാ പുരസ്കാരവും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ മെസ്ന കൈവരിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാ രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കുകയും സംസ്ഥാന തലത്തിൽ കവിതാ രചനയിൽ നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.കുറുമാത്തൂരിലെ അധ്യാപകരായ കെ.വി.മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252940/gandhidarshan-award)