ജെ സി ബി ഉപയോഗിച്ച് തെങ്ങ് പിഴുതുമാറ്റവേ ദേഹത്ത് വീണ് നാലാം ക്ലാസുകാരന് ദാരുണാന്ത്യം

ജെ സി ബി ഉപയോഗിച്ച് തെങ്ങ് പിഴുതുമാറ്റവേ ദേഹത്ത് വീണ് നാലാം ക്ലാസുകാരന് ദാരുണാന്ത്യം
Nov 30, 2024 04:50 PM | By Sufaija PP

പഴയങ്ങാടി :വെങ്ങര ഗവ.വെൽഫെയർ യു.പി.സ്കൂൾ റോഡിൽ സുൽത്താൻ തോടിനു സമീപം പ്രവർത്തിച്ചുവന്നിരുന്ന പഴയ ചകിരി കമ്പനിക്കു സമീപം വിദ്യാർത്ഥിയുടെ മേൽ തെങ്ങ് പതിച്ച് മുട്ടം വെങ്ങര മാപ്പിള യു.പി.സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നിസാൽ ആണ് മരിച്ചത്.

വീട്ടിലേയ്ക്കുള്ള വഴിയോരത്തെ പറമ്പിലെ തെങ്ങുകൾ ജെ.സി.ബി.ഉപയോഗിച്ച് പിഴതുമാറ്റവേ സമീപത്തു കൌതുകക്കാഴ്ചയുമായി ഇരുഭാഗത്തുമായി നിരന്നുനിന്നവരിൽ വടക്കു ഭാഗത്തു നിലയുറപ്പിച്ച നിസാലിന്റെ തലയിലേക്ക് നാലാമതു പിഴുതുമാറ്റാൻ ശ്രമിച്ച തെങ്ങ് ദിശമാറിപ്പതിച്ച് നിസാലിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു.

ഉടൻ പുതിയങ്ങാടി മൊട്ടാമ്പ്രം ക്രസെന്റ് ആശുപത്രിയിലും തുടർന്ന് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഉച്ചയ്ക്ക് 2.30-തോടെയാണ് നാടിനെനടുക്കിയ ദാരുണസംഭവം നടന്നത്.KL 86/2188-ാം നമ്പർ ജെ.സി.ബി.യാണ് അപകടത്തിന് ഇടയാക്കിയത്.ജെ.സി.ബി.പ്രവർത്തിപ്പിച്ചിരുന്ന° ഹരിയാന സ്വദേശിയായ സുബൈർ എന്നയാൾ സംഭവത്തിനു പിന്നാലെ അപ്രത്യക്ഷമായി.

യു.കെ.പി.മൻസൂർ, ഇ.എൻ.പി.സെമീറ എന്നിവരുടെ മൂന്നുമക്കളിൽ ഇളയവനാണ് നിസാൽ. നിയാൽ, നിയാസ് എന്നിവരാണ് സഹോദരന്മാർ.

muhammed nisal

Next TV

Related Stories
ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലും അതിശക്ത മഴ വരുന്നു; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ

Nov 30, 2024 08:51 PM

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലും അതിശക്ത മഴ വരുന്നു; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലും അതിശക്ത മഴ വരുന്നു; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ...

Read More >>
കുറ്റ്യേരി നടുവയൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുക: നിവേദനം നൽകി

Nov 30, 2024 08:42 PM

കുറ്റ്യേരി നടുവയൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുക: നിവേദനം നൽകി

കുറ്റ്യേരി നടുവയൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുക: നിവേദനം...

Read More >>
പറശ്ശിനി മടപുര ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം; ഹരിതോത്സവ പ്രഖ്യാപനം നടത്തി

Nov 30, 2024 07:31 PM

പറശ്ശിനി മടപുര ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം; ഹരിതോത്സവ പ്രഖ്യാപനം നടത്തി

പറശ്ശിനി മടപുര ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം; ഹരിതോത്സവ പ്രഖ്യാപനം...

Read More >>
ഗർഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ നടപടി: രണ്ട് സ്കാനിങ് സെന്‍ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Nov 30, 2024 07:10 PM

ഗർഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ നടപടി: രണ്ട് സ്കാനിങ് സെന്‍ററുകളുടെ ലൈസന്‍സ് റദ്ദാക്കി

ഗർഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ നടപടി: രണ്ട് സ്കാനിങ് സെന്‍ററുകളുടെ ലൈസന്‍സ്...

Read More >>
മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു: അഞ്ചു പേർക്ക് പരിക്ക്

Nov 30, 2024 06:02 PM

മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു: അഞ്ചു പേർക്ക് പരിക്ക്

മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക്...

Read More >>
ജില്ലാ ഗാന്ധിദർശൻ വേദി ഏർപ്പെടുത്തിയ ഗാന്ധി പുരസ്കാരം കെ.വി.മെസ്നക്ക്

Nov 30, 2024 04:55 PM

ജില്ലാ ഗാന്ധിദർശൻ വേദി ഏർപ്പെടുത്തിയ ഗാന്ധി പുരസ്കാരം കെ.വി.മെസ്നക്ക്

ജില്ലാ ഗാന്ധിദർശൻ വേദി ഏർപ്പെടുത്തിയ ഗാന്ധി പുരസ്കാരം...

Read More >>
Top Stories

News Roundup

Entertainment News