---
title: "കളക്ടർ അരുൺ കെ വിജയന് സ്ഥാനകയറ്റത്തിൻ്റെ ഭാഗമായ പരിശീലനം; സംസ്ഥാന സർക്കാർ അനുമതി നൽകി"
english_title: "Collector Arun K Vijayan training as part of promotion"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252889/collector-arun-k-vijayan-training-as-part-of-promotion"
published_at: "2024-11-30T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674ac8f960966_vac.jpg"
keywords: []
---

# കളക്ടർ അരുൺ കെ വിജയന് സ്ഥാനകയറ്റത്തിൻ്റെ ഭാഗമായ പരിശീലനം; സംസ്ഥാന സർക്കാർ അനുമതി നൽകി

> **Lead Summary:** **കണ്ണൂർ: **പരിശീലനത്തിന് പോകാൻ ജില്ലാ കളക്ടർ അരുൺ കെ. വിജയന് സംസ്ഥാന സർക്കാർ അനുമതി നൽകി. ഡിസംബർ 2 മുതൽ 27 വരെയാണ് പരിശീലനം. സംസ്ഥാനത്തെ ആറ് ജില്ലാ കളക്ടർമാർക്കാണ് സ്ഥാനക്കയറ്റത്തിൻ്റെ ഭാഗമായി കേന്ദ്ര സ‍ർക്കാർ പരിശീലനം നൽകുന്നത്. പരിശീലനം കഴിഞ്ഞാൽ അരുൺ കെ വിജയൻ വീണ്ടും കണ്ണൂർ കളക്ടറുടെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് വിവരം

## Article Content

**കണ്ണൂർ: **പരിശീലനത്തിന് പോകാൻ ജില്ലാ കളക്ടർ അരുൺ കെ. വിജയന് സംസ്ഥാന സർക്കാർ അനുമതി നൽകി. ഡിസംബർ 2 മുതൽ 27 വരെയാണ് പരിശീലനം. സംസ്ഥാനത്തെ ആറ് ജില്ലാ കളക്ടർമാർക്കാണ് സ്ഥാനക്കയറ്റത്തിൻ്റെ ഭാഗമായി കേന്ദ്ര സ‍ർക്കാർ പരിശീലനം നൽകുന്നത്. പരിശീലനം കഴിഞ്ഞാൽ അരുൺ കെ വിജയൻ വീണ്ടും കണ്ണൂർ കളക്ടറുടെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് വിവരം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252889/collector-arun-k-vijayan-training-as-part-of-promotion)