---
title: "അസം സ്വദേശി വ്ലോഗറെ കൊലപ്പെടുത്തിയ കണ്ണൂർ സ്വദേശി പിടിയിൽ"
english_title: "Kannur native arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252693/kannur-native-arrested"
published_at: "2024-11-29T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749a6132bcca_Untitled-2-web.jpg"
keywords: []
---

# അസം സ്വദേശി വ്ലോഗറെ കൊലപ്പെടുത്തിയ കണ്ണൂർ സ്വദേശി പിടിയിൽ

> **Lead Summary:** **ബെംഗളൂരു: **ഇന്ദിരാ നഗറിൽ അസം സ്വദേശി വ്ലോഗറെ കൊലപ്പെടുത്തിയ കണ്ണൂർ തോട്ടടയിലെ ആരവ് ഹാനോയ് പൊലീസ് പിടിയിൽ. കർണാടക പൊലീസ് ഉത്തരേന്ത്യയിൽ നിന്നാണ് ആരവിനെ പിടികൂടിയത്. രാത്രിയോടെ പ്രതിയെ ബെംഗളൂരു എത്തിക്കും. ആറുമാസമായി ആരവും മായയും പ്രണയത്തിൽ ആയിരുന്നു. മായയുടെ ഫോൺ പരിശോധിച്ച പൊലീസിന് ആരവുമായി മണിക്കൂറുകൾ കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചെന്ന് കണ്ടെത്താനായി.

## Article Content

**ബെംഗളൂരു: **ഇന്ദിരാ നഗറിൽ അസം സ്വദേശി വ്ലോഗറെ കൊലപ്പെടുത്തിയ കണ്ണൂർ തോട്ടടയിലെ ആരവ് ഹാനോയ് പൊലീസ് പിടിയിൽ. കർണാടക പൊലീസ് ഉത്തരേന്ത്യയിൽ നിന്നാണ് ആരവിനെ പിടികൂടിയത്. രാത്രിയോടെ പ്രതിയെ ബെംഗളൂരു എത്തിക്കും. ആറുമാസമായി ആരവും മായയും പ്രണയത്തിൽ ആയിരുന്നു. മായയുടെ ഫോൺ പരിശോധിച്ച പൊലീസിന് ആരവുമായി മണിക്കൂറുകൾ കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചെന്ന് കണ്ടെത്താനായി.

ചിലസമയത്ത് ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നുണ്ടായ അഭിപ്രായ ഭിന്നതയാകാം മായയുടെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. ആരവിനെ കണ്ടെത്തൻ ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്തെ പരമാവധി സിസിടിവികൾ പൊലീസ് പരിശോധിച്ചിരുന്നു. ഇവിടെ വച്ചാണ് ആരവ് ഫോൺ സ്വിച്ച് ഓഫ് ചെയ്തത്. ഇന്നലെ കണ്ണൂരിലെ തോട്ടടയിലുള്ള ആരവിൻ്റെ വീട്ടിൽ എത്തിയ കർണാടക പൊലീസിന് അന്വേഷണത്തിന് സഹായകമാകുന്ന വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252693/kannur-native-arrested)