ശ്രീകണ്ഠാപുരം: കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാളിൻ്റെ ന്റെ നിർദേശാനുസരണം നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ശ്രീകണ്ഠാപുരം പോലീസും കണ്ണൂർ റൂറൽ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അടുക്കം സ്വദേശി വരമ്പുമുറിയൻ ചാപ്പയിൽ ഷബീർ (42) പിടിയിലായത്.
ഇന്നലെ ഉച്ചക്ക് ശേഷം ശ്രീകണ്ഠാപുരത്ത് അടുക്കത്തെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 2.2ഗ്രാം എം.ഡി എം.എ യുമായി ഇയാൾ കുടുങ്ങിയത്. ശ്രീകണ്ഠാപുരം എസ്.ഐ എം. വി ഷീജുവും റൂറൽ ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളും അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മുമ്പ് എറണാകുളം തൃക്കാക്കര പോലിസ് സ്റ്റേഷനിൽ വാണിജ്യടിസ്ഥാനത്തിലുള്ള എം.ഡി എം.എ പിടികൂടിയ കേസിലെ പ്രതിയാണ് ഷബീർ. ഈ കേസിൽ മാസങ്ങളോളം ജയിൽവാസം അനുഭവിച്ച ശേഷം ജാമ്യത്തിൽ ഇറങ്ങി കണ്ണൂർ ജില്ലയിൽ വ്യാപകമായി എം.ഡി.എം.എ വിതരണം ചെയ്തുവരുമ്പോളാണ് പ്രതി പിടിയിലായത്.
പോലീസിനെ ആക്രമിച്ചു രക്ഷപെടാൻ ശ്രമിച്ച പ്രതി വീണു കാലിന്റെ എല്ലുപൊട്ടിയതിനാൽ പരിയാരം മെഡിക്കൽ കോളേജിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.
A young man was caught with MDMA in a raid at his house