---
title: "കണ്ണൂരിൽ 55 കുപ്പി മദ്യവുമായി 2 പേർ  പിടിയിൽ"
english_title: "alcohol case at kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25181/alcohol-case-at-kannur"
published_at: "2022-02-08T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6202312adcba4_Untitled-2 web.jpg"
keywords: []
---

# കണ്ണൂരിൽ 55 കുപ്പി മദ്യവുമായി 2 പേർ  പിടിയിൽ

> **Lead Summary:** കണ്ണൂരിൽ 55 കുപ്പി മദ്യവുമായി 2 പേർ പിടിയിൽ .തലശ്ശേരി ചിറക്കര സ്വദേശി ഹർഷാദ് , ഇരിട്ടി ഉളിക്കൽ സ്വദേശി ജിതേഷ് എന്നിവരെയാണ് ടൗൺ എസ് .എച്ച് .ഒ ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത് .

## Article Content

കണ്ണൂരിൽ 55 കുപ്പി മദ്യവുമായി 2 പേർ പിടിയിൽ .തലശ്ശേരി ചിറക്കര സ്വദേശി ഹർഷാദ് , ഇരിട്ടി ഉളിക്കൽ സ്വദേശി ജിതേഷ് എന്നിവരെയാണ് ടൗൺ എസ് .എച്ച് .ഒ ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത് .

ഇന്നലെ അർധരാത്രിയോടെയാണ് ഇവരെ പോലീസ് പിടികൂടിയത് . ടൗണിൽ നിന്ന് മധ്യവാങ്ങി ഇരിട്ടി ഭാഗത്തേക്ക് അമിത വിലയ്ക്ക് വിൽക്കാനായി കൊണ്ട് പോകുന്നതിനിടയിലാണ് ഇവർ പോലീസ് പിടിയിലായത്.

മദ്യത്തിനും മയക്കു മരുന്നിനും മറ്റു ലഹരിക്കുമെതിരെ ടൗൺ പോലീസിന്റെ ഭാഗത്തു നിന്നും ശക്തമായ നടപടികൾ വരും ദിവസങ്ങളിലും ഉണ്ടാവുമെന്ന് ശ്രീജിത്ത്‌ കൊടേരി പറഞ്ഞു.  തട്ടുകടകളുടെ മറവിലും മദ്യത്തിന്റെയും ,ലഹരിയുടേയും ഉപയോഗം വർധിക്കുണ്ട് .അതുമായി ബന്ധപ്പെട്ട് മീറ്റിംഗ് ചേർന്ന് ഒരു തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിശോധനയിൽ ASI പ്രമോദ് പോലീസുകാരായ രാമചന്ദ്രൻ ,ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25181/alcohol-case-at-kannur)