---
title: "ചേലക്കരയിൽ മുന്നേറി എൽഡിഎഫ്"
english_title: "chelakkara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251206/chelakkara"
published_at: "2024-11-23T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67416e49cd9b2_Untitled-2-web.jpg"
keywords: []
---

# ചേലക്കരയിൽ മുന്നേറി എൽഡിഎഫ്

> **Lead Summary:** **തിരുവനന്തപുരം:** പാലക്കാട് ലീഡ് തിരികെ പിടിച്ച് സി കൃഷ്ണകുമാർ. വയനാട്ടിൽ കൊടുങ്കാറ്റായി പ്രിയങ്ക. ഒരു ലക്ഷത്തിലേക്ക് ലീഡ് പിടിച്ചു. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ ഫലം പുറത്ത് വരുമ്പോൾ പാലക്കാട് മാത്രമാണ് നിലവിൽ ലീഡ് നില മാറി മറിയുന്നത്. ചേലക്കരയിൽ യു ആർ പ്രദീപ് ആറായിരത്തിന് മുകളിൽ ലീഡ് നിലനിർത്തുന്നു. പാലക്കാട് നിലവിൽ 960 വോട്ടുകൾക്ക് രാഹുൽ മുന്നിലാണ്.

## Article Content

**തിരുവനന്തപുരം:** പാലക്കാട് ലീഡ് തിരികെ പിടിച്ച് സി കൃഷ്ണകുമാർ. വയനാട്ടിൽ കൊടുങ്കാറ്റായി പ്രിയങ്ക. ഒരു ലക്ഷത്തിലേക്ക് ലീഡ് പിടിച്ചു. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ ഫലം പുറത്ത് വരുമ്പോൾ പാലക്കാട് മാത്രമാണ് നിലവിൽ ലീഡ് നില മാറി മറിയുന്നത്. ചേലക്കരയിൽ യു ആർ പ്രദീപ് ആറായിരത്തിന് മുകളിൽ ലീഡ് നിലനിർത്തുന്നു. പാലക്കാട് നിലവിൽ 960 വോട്ടുകൾക്ക് രാഹുൽ മുന്നിലാണ്.

പാലക്കാട് മണ്ഡലത്തിൽ പോസ്റ്റൽ വോട്ടുകളിലും ആദ്യ റൌണ്ടിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലായിരുന്നു. ബിജെപിക്ക് മുൻതൂക്കമുളള നഗരസഭയിലെ വോട്ടുകളാണ് ആദ്യമെണ്ണിയത്. ആദ്യ റൌണ്ട് ബിജെപി മുന്നേറ്റമുണ്ടാക്കിയെങ്കിലും രണ്ടാം റൌണ്ടിൽ യുഡിഎഫ് ലീഡ് തിരിച്ച് പിടിച്ചു. പിന്നീട് ഈ മുന്നേറ്റം തുടർന്ന യുഡിഎഫിന് അഞ്ചാം റൌണ്ടിൽ തിരിച്ചടിയുണ്ടായി. അഞ്ചാം റൌണ്ടിൽ മൂത്താന്തറ ഉൾപ്പെടുന്ന മേഖലയിൽ ബിജെപി വീണ്ടും ലീഡ് പിടിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251206/chelakkara)