---
title: "എം ഡി എം എയും കഞ്ചാവുമായി 21 കാരൻ എക്സൈസ് പിടിയിൽ"
english_title: "mdma case at thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25115/mdma-case-at-thalipparamba"
published_at: "2022-02-08T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6201f7f7036ae_news card.jpg"
keywords: []
---

# എം ഡി എം എയും കഞ്ചാവുമായി 21 കാരൻ എക്സൈസ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **ലഹരി വസ്തുക്കളുടെ കടത്തും വിൽപ്പനയും കൈവശം വെക്കലും തടയാനായി പോലീസും എക്സൈസ് സംഘവും അന്വേഷണം ഊർജിതമാക്കുമ്പോഴും ഇതൊന്നും വകവെക്കാതെ വീണ്ടും വീണ്ടും ഇത്തരം സംഭവങ്ങൾ പതിവാക്കുകയാണ്.

## Article Content

**തളിപ്പറമ്പ്: **ലഹരി വസ്തുക്കളുടെ കടത്തും വിൽപ്പനയും കൈവശം വെക്കലും തടയാനായി പോലീസും എക്സൈസ് സംഘവും അന്വേഷണം ഊർജിതമാക്കുമ്പോഴും ഇതൊന്നും വകവെക്കാതെ വീണ്ടും വീണ്ടും ഇത്തരം സംഭവങ്ങൾ പതിവാക്കുകയാണ്.

മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി എട്ടിക്കുളം സ്വദേശി അബ്ദുൽ ഹാദി ഹസ്സൻ (21)നെ ഇന്നലെ എക്സൈസ് അറസ്റ്റ് ചെയ്തു.175 മില്ലിഗ്രാം എം.ഡി.എം.എയും 8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇയാള്‍ ഓടിച്ച കെ.എല്‍-86-0490 നമ്പര്‍ ടി.വി.എസ് സ്‌കൂട്ടറും സഹിതം പിടിച്ചെടുത്തു.

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍, പെരുമ്പ, കണ്ടോത്ത് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ശരത്ത, കെ.ഷൈജു, വി.വിനീത് എന്നിവരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25115/mdma-case-at-thalipparamba)