---
title: "ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും: കോവിഡ് അവലോകന യോഗം ഇന്ന്"
english_title: "covid meeting today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25109/covid-meeting-today"
published_at: "2022-02-08T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6201f208c94ea_9fc9f758-e023-45f8-be0a-26f95a98f1cc.jpg"
keywords: []
---

# ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും: കോവിഡ് അവലോകന യോഗം ഇന്ന്

> **Lead Summary:** സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും എന്നാണ് സൂചന. ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചേക്കും.

## Article Content

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും എന്നാണ് സൂചന. ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചേക്കും.

നിയന്ത്രണങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതാകും കോവിഡ് അവലോകന യോ​ഗത്തിൽ പ്രധാനമായും ചർച്ചയാകുക. വ്യാപനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്.

കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടർന്നേക്കും. കാറ്റഗറിയിലെ ജില്ലകൾ പുനക്രമീകരിക്കുന്നതിലും ‌മാറ്റമുണ്ടായേക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25109/covid-meeting-today)