---
title: "നടൻ മേഘനാഥൻ അന്തരിച്ചു"
english_title: "meghanathan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250759/meghanathan"
published_at: "2024-11-21T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673eae7ae8c78_Untitled-2-web.jpg"
keywords: []
---

# നടൻ മേഘനാഥൻ അന്തരിച്ചു

> **Lead Summary:** കോഴിക്കോട്: നടൻ മേഘനാഥൻ അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. 1983ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം.

## Article Content

കോഴിക്കോട്: നടൻ മേഘനാഥൻ അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. 1983ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം.

ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നടൻ ബാലൻ കെ നായരുടെ മകനാണ്. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. സുസ്മിതയാണ് ഭാര്യ. പാർവതി ഏകമകൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250759/meghanathan)