---
title: "അതിരപ്പിള്ളിയില്‍ അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു"
english_title: "elephant attack at athirappilly"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25049/elephant-attack-at-athirappilly"
published_at: "2022-02-07T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62013efc7f431_a adul.jpg"
keywords: []
---

# അതിരപ്പിള്ളിയില്‍ അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു

> **Lead Summary:** **തൃശൂര്‍: **അതിരപ്പിള്ളിയില്‍ അഞ്ചു വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തന്‍ചിറ സ്വദേശിനി ആഗ്നിമിയ ആണ് മരിച്ചത്. അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ സന്ധ്യയ്ക്കായിരുന്നു സംഭവം. കുട്ടിയുടെ അച്ഛന്‍ നിഖിലിനും ബന്ധുവിനും കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

## Article Content

**തൃശൂര്‍: **അതിരപ്പിള്ളിയില്‍ അഞ്ചു വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തന്‍ചിറ സ്വദേശിനി ആഗ്നിമിയ ആണ് മരിച്ചത്. അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ സന്ധ്യയ്ക്കായിരുന്നു സംഭവം. കുട്ടിയുടെ അച്ഛന്‍ നിഖിലിനും ബന്ധുവിനും കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിന് വേണ്ടിയാണ് ഇവര്‍ അതിരപ്പള്ളിയില്‍ എത്തിയത്. ഇവരുടെ വീടിന് സമീപത്ത് നിന്നും അല്‍പം മാറിയാണ് ഒറ്റയാനയെ കണ്ടത്.

ബൈക്കില്‍ വരികയായിരുന്ന നിഖിലും ഭാര്യ പിതാവ് ജയനും ആഗ്‌നിമിയയും ആനയെ കണ്ടതോടെ ബൈക്ക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ മൂന്നുപേരും ചിതറിയോടി.

ഓടുന്നതിനിടയില്‍ കുട്ടിയെ ആന ആക്രമിച്ചു. തലയ്ക്ക് ചവിട്ടേറ്റ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛന്‍ നിഖിലിനും അപ്പൂപ്പന്‍ ജയനും പരിക്കേറ്റു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25049/elephant-attack-at-athirappilly)