---
title: "തളിപ്പറമ്പ മേഖല സർഗലയം: പരിയാരം ക്ലസ്റ്ററും ദാറുൽ ഫലാഹും ചാമ്പ്യൻമാർ"
english_title: "Sargalayam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250376/sargalayam"
published_at: "2024-11-19T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c3a96a5b84_IMG-20241119-WA0079.jpg"
keywords: []
---

# തളിപ്പറമ്പ മേഖല സർഗലയം: പരിയാരം ക്ലസ്റ്ററും ദാറുൽ ഫലാഹും ചാമ്പ്യൻമാർ

> **Lead Summary:** **തളിപ്പറമ്പ : **അരിയിൽ 'കതിരൊളി'യിൽ നാല് ദിവസമായി നടന്ന തളിപ്പറമ്പ മേഖല സർഗലയത്തിൽ ജനറൽ വിഭാഗത്തിൽ പരിയാരം ക്ലസ്റ്ററും ത്വലബാ വിഭാഗത്തിൽ ദാറുൽ ഫലാഹ് ഇസ് ലാമിക് അക്കാദമിയും ചാംപ്യൻമാരായി. മന്ന ക്ലസ്റ്ററും ഖുവ്വത്തുൽ ഇസ് ലാം അറബിക് കോളേജും യഥാക്രമം രണ്ടാം സ്ഥാനം നേടി. 

## Article Content

**തളിപ്പറമ്പ : **അരിയിൽ 'കതിരൊളി'യിൽ നാല് ദിവസമായി നടന്ന തളിപ്പറമ്പ മേഖല സർഗലയത്തിൽ ജനറൽ വിഭാഗത്തിൽ പരിയാരം ക്ലസ്റ്ററും ത്വലബാ വിഭാഗത്തിൽ ദാറുൽ ഫലാഹ് ഇസ് ലാമിക് അക്കാദമിയും ചാംപ്യൻമാരായി. മന്ന ക്ലസ്റ്ററും ഖുവ്വത്തുൽ ഇസ് ലാം അറബിക് കോളേജും യഥാക്രമം രണ്ടാം സ്ഥാനം നേടി. 

ചാമ്പ്യൻഷിപ്പ് വിതരണം സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ വിതരണം ചെയ്തു. ശനിയാഴ്ച രാത്രി സയ്യിദ് സ്വഫ് വാൻ തങ്ങൾ ഉദ്ഘാടനം ചെയ്ത പരിപാടിയുടെ സമാപന സമ്മേളനം മേഖല പ്രസിഡന്റ് ആശിഖ് കുറ്റ്യേരിയുടെ അധ്യക്ഷതയിൽ ഹനീഫ ഏഴാംമൈൽ ഉദ്ഘാടനം ചെയ്തു.

കെ കെ ദാരിമി അരിയിൽ,എൻ എ സിദ്ധീഖ്, അബ്ദു റഷീദ് കൊട്ടില,മുഹമ്മദ് അലി അസ്അദി, ഹസൻ ദാരിമി,സുബൈർ അരിയിൽ, സ്വാലിഹ് ദാരിമി, സി പി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ ,ജലീൽ അസ്അദി, നൗഫൽ ഇർഫാനി, ഹാരിസ് ഫൈസി,ഷബീർ കൂവൻസി,മുആദ് വാഫി,മുഹ്സിൻ ഇരിങ്ങൽ,അൻവർ എറന്തല ശകീർ പുളിമ്പറമ്പ,ബഷീർ അരിയിൽ, അഷ്‌കർ റബ്ബാനി,ശിഫാസ് റബ്ബാനി,അശ്ഹർ യമാനി,ജമീൽ തുടങ്ങിയവർ സംബന്ധിച്ചു.മേഖല സെക്രട്ടറി അശ്‌കർ കായക്കുൽ സ്വാഗതവും ട്രഷറർ ഇസ്സുദ്ധീൻ ഫൈസി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250376/sargalayam)