---
title: "തളിപറമ്പ് താലൂക്ക് ആശുപത്രി വികസനത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി"
english_title: "one crore for thalipparamba taluk office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25006/one-crore-for-thalipparamba-taluk-office"
published_at: "2022-02-07T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62010e2d251a8_R (1).jpg"
keywords: []
---

# തളിപറമ്പ് താലൂക്ക് ആശുപത്രി വികസനത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി

> **Lead Summary:** **തളിപ്പറമ്പ്: ത**ളിപ്പറമ്പ് താലൂക്ക് ആശുപത്രി വികസനത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതിയായി. ആശുപത്രി മെറ്റേർണിറ്റി ബ്ലോക്ക് വികസനത്തിനാണ് ഫണ്ട് അനുവദിച്ചത്. പുതിയ മെറ്റേർണിറ്റി ബ്ലോക്കിൽ ലിഫ്റ്റ് സംവിധാനം സ്ഥാപിക്കൽ, പുതിയ ജനറേറ്റർ സ്ഥാപിക്കൽ, എ സി സംവിധാനം ഒരുക്കൽ തുടങ്ങിയവയാണ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുക.

## Article Content

**തളിപ്പറമ്പ്: ത**ളിപ്പറമ്പ് താലൂക്ക് ആശുപത്രി വികസനത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതിയായി. ആശുപത്രി മെറ്റേർണിറ്റി ബ്ലോക്ക് വികസനത്തിനാണ് ഫണ്ട് അനുവദിച്ചത്. പുതിയ മെറ്റേർണിറ്റി ബ്ലോക്കിൽ ലിഫ്റ്റ് സംവിധാനം സ്ഥാപിക്കൽ, പുതിയ ജനറേറ്റർ സ്ഥാപിക്കൽ, എ സി സംവിധാനം ഒരുക്കൽ തുടങ്ങിയവയാണ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുക.

ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ, എക്സ്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് ആശുപത്രിയുടെ സമഗ്ര വികസനത്തിന് ആവശ്യമായ ഇടപെടൽ നടത്താൻ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരികയാണ്.

ഇത് കൂടാതെ അടുത്ത ഘട്ടത്തിൽ ഓപ്പറേഷൻ തീയ്യറ്റർ കോംപ്ലക്സ്, ഒ.പി.ഡിപ്പാർട്ട്മെന്റ് നവീകരണം,അഗ്നി സുരക്ഷാ സംവിധാനം സ്ഥാപിക്കൽ തുടങ്ങി 22 കോടിയോളം രൂപയുടെ പ്രവർത്തിയും നടക്കാനുണ്ട്. കേരളത്തിലെ മുഴുവൻ സർക്കാർ ആശുപത്രികളുടെയും വികസനം ലക്ഷ്യമിട്ടുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് തളിപറമ്പ് താലൂക്ക് ആശുപത്രിക്ക് ഇപ്പോൾ ഒരു കോടി രൂപ ഫണ്ട് അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25006/one-crore-for-thalipparamba-taluk-office)