---
title: "എരമം കുറ്റൂർ പഞ്ചായത്ത് പരിധിയിൽ ഫെബ്രുവരി പത്തിന് ചുമട്ട് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചു"
english_title: "strike at mathamangalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25004/strike-at-mathamangalam"
published_at: "2022-02-07T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62010d4b0d772_2.jpg"
keywords: []
---

# എരമം കുറ്റൂർ പഞ്ചായത്ത് പരിധിയിൽ ഫെബ്രുവരി പത്തിന് ചുമട്ട് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചു

> **Lead Summary:** **മാതമംഗലം: **എസ് ആർ അസോയേറ്റ്സിൻ്റെ തൊഴിൽ നിഷേധത്തിനെതിരെ എരമം കുറ്റൂർ പഞ്ചായത്ത് പരിധിയിൽ ഫെബ്രുവരി പത്തിന് ചുമട്ട് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചു.

## Article Content

**മാതമംഗലം: **എസ് ആർ അസോയേറ്റ്സിൻ്റെ തൊഴിൽ നിഷേധത്തിനെതിരെ എരമം കുറ്റൂർ പഞ്ചായത്ത് പരിധിയിൽ ഫെബ്രുവരി പത്തിന് ചുമട്ട് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചു.

ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമം നടപ്പിലാക്കിയ പ്രദേശമായ മാതമംഗലത്ത് ചുമട്ട് തൊഴിലാളികൾക്ക് ചുമട്ട് തൊഴിൽ നിഷേധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ 47 ദിവസമായി ചുമട്ട് തൊഴിലാളികൾ എസ് ആർ അസോസിയേഷന് മുന്നിൽ സമരം നടത്തി വരികയാണ്.

വ്യാപാരി വ്യവസായി ഏകോപന സമിതിയും,പയ്യന്നൂർ പോലീസ് ഡി വൈ എസ് പിയും ഇടപെട്ട് ചർച്ച നടത്തിയെങ്കിലും ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ ചുമട്ട് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്ന സാഹചര്യത്തിൽ സമരത്തിൻ്റെ അമ്പതാം ദിവസമായ ഫെബ്രുവരി പത്തിന് എരമം കുറ്റൂർ പഞ്ചായത്ത് പരിധിയിൽ ചുമട്ട് തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തുമെന്ന് യൂണിയൻ നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഐ എൻ ടി യു സി പോലെയുള്ള തൊഴിലാളി സംഘടനകൾ സമരത്തിന് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25004/strike-at-mathamangalam)