---
title: "നിരവധി കവർച്ചാ കേസിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു"
english_title: "arrested for theft at kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24955/arrested-for-theft-at-kannur"
published_at: "2022-02-07T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200d5c1e1c82_news card.jpg"
keywords: []
---

# നിരവധി കവർച്ചാ കേസിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** **കണ്ണൂർ:** നിരവധി കവർച്ചാ കേസിലെ പ്രതിയായ യുവാവിനെ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്നും പണം കളവ് നടത്തിയെന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.കുറ്റ്യാടി കായക്കൊടിയിലെ മണ്ണുത്താൻ വീട്ടിൽ പി.കെ.റാഷിദ് എന്ന ആച്ചിയെ യാണ് ഇരിക്കൂറിലെ ഭാര്യവീട്ടിൽ വെച്ച്ടൗൺ സി.ഐ.ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ:** നിരവധി കവർച്ചാ കേസിലെ പ്രതിയായ യുവാവിനെ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്നും പണം കളവ് നടത്തിയെന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.കുറ്റ്യാടി കായക്കൊടിയിലെ മണ്ണുത്താൻ വീട്ടിൽ പി.കെ.റാഷിദ് എന്ന ആച്ചിയെ യാണ് ഇരിക്കൂറിലെ ഭാര്യവീട്ടിൽ വെച്ച്ടൗൺ സി.ഐ.ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

എസ് 'കെ' ബിൽ ഡേർസിൻ്റ കീഴിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന്നടുത്ത കെട്ടിടത്തിൽ നിന്നാണ് തൊഴിലാളികളുടെ പണം കവർച്ച നടത്തിയത്.

5മുറികളുടെ പൂട്ടുകൾ പൊളിച്ചിരുന്നു. കഴിഞ്ഞ മാസം 25 ന് കാലത്ത് തൊഴിലാളികൾ എല്ലാം പുറത്തേക്ക് പോയെന്ന് കരുതി മുരിങ്ങയില പറിക്കാനെന്ന വ്യാജേനെ കമ്പൗണ്ടിൽ കയറിയ റാഷിദ് ഒരു തൊഴിലാളി മുറിയിൽ നിന്നും പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ മുരിങ്ങായി ലയുമായി ഗേറ്റിന് പുറത്തിറങ്ങി.

ഗേറ്റ് പൂട്ടിയ ശേഷം അയാൾ പോയ ഉടൻ റാഷിദ് മതിൽ ചാടിക്കടന്ന് കമ്പൗണ്ടിൽ പ്രവേശിക്കുന്ന സി.സി.ടി.വി.ദ്യശ്യമാണ് പ്രതിയെ പിടികൂടാൻ സഹായകമായത് .

അന്വേഷണത്തിൽ നേരത്തെ താവക്കരയിൽ നിന്നും ബൈക്ക് മോഷണം നടത്തിയ കേസിലും മട്ടന്നൂരിൽ ഒരു പോക്സോ കേസിലും കളവ് കേസിലും പ്രതിയായിരുന്നുവെന്ന് കണ്ടെത്തി. ഇരിട്ടിയിൽ ഒരാളെ ഭീഷണിപ്പെടുത്തിയെന്ന കേസിലും പാനൂരിൽ കളവു കേസും റാഷീദിൻ്റെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24955/arrested-for-theft-at-kannur)