---
title: " മാട്ടൂല്‍ വാര്‍ഡ് ബിലാല്‍ മസ്ജിദ്, എസ്.സി ശ്മശാനം റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു"
english_title: "bilal masjid road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24900/bilal-masjid-road"
published_at: "2022-02-07T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200a524c7eec_2.jpg"
keywords: []
---

#  മാട്ടൂല്‍ വാര്‍ഡ് ബിലാല്‍ മസ്ജിദ്, എസ്.സി ശ്മശാനം റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

> **Lead Summary:** **പഴയങ്ങാടി: **മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡ് ബിലാല്‍ മസ്ജിദ് - എസ്.സി ശ്മശാനം റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. മാട്ടൂല്‍ പഞ്ചായത്ത് എം. ജി.എന്‍. ആര്‍. ഇ. ജി.ഇ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോണ്‍ക്രീറ്റ് പാകി പാതയൊരുക്കിയത്.

## Article Content

**പഴയങ്ങാടി: **മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡ് ബിലാല്‍ മസ്ജിദ് - എസ്.സി ശ്മശാനം റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. മാട്ടൂല്‍ പഞ്ചായത്ത് എം. ജി.എന്‍. ആര്‍. ഇ. ജി.ഇ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോണ്‍ക്രീറ്റ് പാകി പാതയൊരുക്കിയത്.

മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഗഫൂര്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ട്രാക്ടര്‍ സുബേദ്, ഓവര്‍സിയര്‍ ഷഹന എന്നിവരെ വാര്‍ഡ് വികസന സമിതി ആദരിച്ചു. സി.എച്ച്‌. ഖൈറുന്നിസ, വി.ടി. ജേക്കബ്, കെ.വി. വിജയന്‍, കെ.എസ്. ജോയ്, ഇ. ഹസ്ബുല്ല, സി.കെ. നദീര്‍, ഇ. അബ്ദുറഹ്മാന്‍, കെ.പി. മുത്തലിബ്, എം.പി. സഫീര്‍, സി.കെ. മുസ്തഫ, ഹിബത്തുല്ല എന്നിവര്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24900/bilal-masjid-road)