---
title: "ശ്രീകണ്ഠാപുരത്ത് അർബുദ രോഗികൾക്ക് വിഗ് നിർമ്മിക്കാൻ മുടി മുറിച്ചു നൽകി 75 പേർ"
english_title: "samarittan emergency team"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24896/samarittan-emergency-team"
published_at: "2022-02-07T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200a20a73f04_2.jpg"
keywords: []
---

# ശ്രീകണ്ഠാപുരത്ത് അർബുദ രോഗികൾക്ക് വിഗ് നിർമ്മിക്കാൻ മുടി മുറിച്ചു നൽകി 75 പേർ

> **Lead Summary:** **ശ്രീകണ്ഠപുരം: **ശ്രീകണ്ഠപുരം സമരിറ്റന്‍ എമര്‍ജന്‍സി ടീം, കെ.സി.വൈ.എം ചെമ്ബന്തൊട്ടി ഫൊറോന, സമരിറ്റന്‍ തണല്‍ വുമണ്‍സ് വിങ്, എസ്.ഇ.എസ് കോളജ് എന്നിവയുടെ നേതൃത്വത്തിലാണ് ശ്രീകണ്ഠപുരത്ത് കേശദാന ക്യാമ്ബ് നടത്തിയത്.

## Article Content

**ശ്രീകണ്ഠപുരം: **ശ്രീകണ്ഠപുരം സമരിറ്റന്‍ എമര്‍ജന്‍സി ടീം, കെ.സി.വൈ.എം ചെമ്ബന്തൊട്ടി ഫൊറോന, സമരിറ്റന്‍ തണല്‍ വുമണ്‍സ് വിങ്, എസ്.ഇ.എസ് കോളജ് എന്നിവയുടെ നേതൃത്വത്തിലാണ് ശ്രീകണ്ഠപുരത്ത് കേശദാന ക്യാമ്ബ് നടത്തിയത്.

തളിപ്പറമ്ബ് ഐ.എം.എ വുമണ്‍സ് വിങ് പ്രസിഡന്റ്‌ ഡോ. ലത മേരി ഉദ്ഘാടനം ചെയ്തു. സമരിറ്റന്‍ ഒപ്പം കൂട്ടായ്മ ചെയര്‍മാന്‍ വി.ഡി. ജോസഫ് അധ്യക്ഷത വഹിച്ചു.

സമരിറ്റന്‍ പാലിയേറ്റിവ് ഡയറക്ടര്‍ ഫാ. ബിനു പൈംപിളളില്‍, അസി. ഡയറക്ടര്‍ ഫാ. അനൂപ് നരിമറ്റം, നഗരസഭ കൗണ്‍സിലര്‍ കെ.വി. ഗീത, ഡോ.കെ.ജെ. ലില്ലി, ഡോ. റീന മഞ്ചപള്ളി, മണി കുന്നില്‍, സോയി ജോസഫ്, കാന്‍സര്‍ രോഗികള്‍ക്കായി മുടിദാനം ചെയ്യുവാനായി ഒരുവര്‍ഷത്തോളം മുടിവളര്‍ത്തിയ പുലിക്കുരുമ്ബയിലെ അലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24896/samarittan-emergency-team)