---
title: "എം ഡി എം എയുമായി രണ്ടുപേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ"
english_title: "Taliparamba police arrest two with MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24894/taliparamba-police-arrest-two-with-mdma"
published_at: "2022-02-07T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62009fd483cc8_Untitled-2 web.jpg"
keywords: []
---

# എം ഡി എം എയുമായി രണ്ടുപേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: ഇന്നലെ രാത്രി 12 ഓടെ ധർമ്മശാലയിൽ തളിപ്പറമ്പ് എസ് ഐ യുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടയിൽ എംഡിഎംഎയുമായി രണ്ട് പേർ പോലീസ് പിടിയിലായി. ഇവർ സഞ്ചരിച്ച ബൈക്കും 60 മില്ലിഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. 

## Article Content

തളിപ്പറമ്പ്: ഇന്നലെ രാത്രി 12 ഓടെ ധർമ്മശാലയിൽ തളിപ്പറമ്പ് എസ് ഐ യുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടയിൽ എംഡിഎംഎയുമായി രണ്ട് പേർ പോലീസ് പിടിയിലായി. ഇവർ സഞ്ചരിച്ച ബൈക്കും 60 മില്ലിഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. 

ഉരുവച്ചാല്‍ സ്വദേശികളായ പി.പി.ക്വാര്‍ട്ടേഴ്‌സില്‍ അജിനാസ്(31), മിന്നാടന്‍ ഹൗസില്‍ കെ.നിഖില്‍(30) എന്നിവരെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ.പി.സി.സഞജയ്കുമാര്‍ അറസ്റ്റ് ചെയ്തത്.

ജില്ലയില്‍ എം.ഡി.എം.എ എത്തിക്കുന്നതിലും ആവശ്യക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിലും മുഖ്യകണ്ണികളായി പ്രവര്‍ത്തിക്കുന്നവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഇന്ന് രാവിലെ തളിപ്പറമ്പ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കും. ഗ്രേഡ് എസ്.ഐമാരായ മനോജ്കുമാര്‍, സജീവന്‍, എ.എസ്.ഐ ഷാജന്‍, സീനിയര്‍ സി.പി.ഒ ജിജു ജേക്കബ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24894/taliparamba-police-arrest-two-with-mdma)