---
title: "മധ്യവയസ്കനെ മർദ്ദിച്ചവശനാക്കി കാറും പണവും വാച്ചും കവർന്ന് കടന്നു കളഞ്ഞ നാലുപേർ പിടിയിലായി"
english_title: "Four men arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248877/four-men-arrested"
published_at: "2024-11-12T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67334980b9d41_news-card.jpg"
keywords: []
---

# മധ്യവയസ്കനെ മർദ്ദിച്ചവശനാക്കി കാറും പണവും വാച്ചും കവർന്ന് കടന്നു കളഞ്ഞ നാലുപേർ പിടിയിലായി

> **Lead Summary:** **വളപട്ടണം : **സ്വത്ത് വിൽക്കാനുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മധ്യവയസ്കനൊപ്പം കാറിൽ എത്തി മർദ്ദിച്ചവശനാക്കി കാറും പണവും റാഡോ വാച്ചും കവർന്ന് കടന്നു കളഞ്ഞ നാലംഗ സംഘം പിടിയിൽ. കോട്ടക്കുന്ന് സ്വദേശി പി.ടി. റഹീം , ചിറക്കൽ ഓണപ്പറമ്പിലെ മന്ദാനാൽ സൂരജ് , വളപട്ടണം മന്ന യിലെ അജ്നാസ് , ചിറക്കൽ കാഞ്ഞിരത്തറയിലെ റാഫിഖ് എന്നിവരെയാണ് എസ്.ഐ.ടി.എം വിപിനും എസ്.ഐ.പി. ഉണ്ണികൃഷ്ണനും ചേർന്ന് അറസ്റ്റു ചെയ്തത്.

## Article Content

**വളപട്ടണം : **സ്വത്ത് വിൽക്കാനുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മധ്യവയസ്കനൊപ്പം കാറിൽ എത്തി മർദ്ദിച്ചവശനാക്കി കാറും പണവും റാഡോ വാച്ചും കവർന്ന് കടന്നു കളഞ്ഞ നാലംഗ സംഘം പിടിയിൽ. കോട്ടക്കുന്ന് സ്വദേശി പി.ടി. റഹീം , ചിറക്കൽ ഓണപ്പറമ്പിലെ മന്ദാനാൽ സൂരജ് , വളപട്ടണം മന്ന യിലെ അജ്നാസ് , ചിറക്കൽ കാഞ്ഞിരത്തറയിലെ റാഫിഖ് എന്നിവരെയാണ് എസ്.ഐ.ടി.എം വിപിനും എസ്.ഐ.പി. ഉണ്ണികൃഷ്ണനും ചേർന്ന് അറസ്റ്റു ചെയ്തത്.

ഇന്നലെ രാവിലെ 10.30 മണിക്കാണ് സംഭവം. സ്വത്ത് കാണിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് ഇരിക്കൂർ ചേടിച്ചേരി സ്വദേശി കെ പി ഹംസയെ (64)യാണ് പ്രതികൾ ആക്രമിച്ച് കൊള്ളയടിച്ചത്. കല്ല് തുണിയിൽ കെട്ടി അടിക്കുകയും കൈ കൊണ്ട് മർദ്ദിക്കുകയും ചെയ്ത ശേഷം പരാതിക്കാരൻ്റെ കെ. എൽ. 79.5888 നമ്പർ കാറും ഡാഷ് ബോർഡിൽ സൂക്ഷിച്ച 2,66 000 രൂപയും കൈയിൽ ധരിച്ചിരുന്ന 1,65,000 രൂപയുടെ റാഡോ വാച്ചു മാണ് പ്രതികൾ കൊള്ളയടിച്ച് കടന്നു കളഞ്ഞത്.

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസിൽ പരാതി നൽകി .കേസെടുത്ത പോലീസ് രാത്രിയോടെ നടത്തിയ തെരച്ചലിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി പ്രതികളെ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248877/four-men-arrested)