സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആർത്തവ ശുചിത്വ നയം അംഗീകരിച്ചു; സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക്  ആർത്തവ ശുചിത്വ നയം അംഗീകരിച്ചു; സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം
Nov 12, 2024 01:00 PM | By Sufaija PP

ദില്ലി: സ്കൂളിൽ പെൺകുട്ടികൾക്കുള്ള ആർത്തവ ശുചിത്വ നയം കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സ്‌കൂൾ കുട്ടികളുടെ ആർത്തവ ശുചിത്വം സംബന്ധിച്ച നയം രൂപീകരിച്ചതായും നവംബർ 2-ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 2023 ഏപ്രിൽ 10ലെ സുപ്രീം കോടതി ഉത്തരവും കേന്ദ്രം പരാമർശിച്ചു. 6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാനും സർക്കാർ, സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകയുമായ ജയ താക്കൂർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കേന്ദ്രത്തിന്റെ മറുപടി.

ആർത്തവകാലത്തെ അവബോധത്തിൻ്റെ തടസ്സങ്ങളെ മറികടക്കാൻ ഗവൺമെൻ്റ് സ്കൂൾ സംവിധാനത്തിനുള്ളിൽ ആർത്തവ ശുചിത്വത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുകയാണ് നയത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ആർത്തവ ശുചിത്വത്തിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനും നയത്തിൽ ലക്ഷ്യമിടുന്നു. ദോഷകരമായ സാമൂഹ്യധാരണകൾ ഇല്ലാതാക്കാനും സുരക്ഷിതമായ ആർത്തവ ശുചിത്വ രീതികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നതായും കേന്ദ്രം പറഞ്ഞു. ജസ്റ്റിസുമാരായ ജെ ബി പർദിവാല, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി പരി​ഗണിച്ചത്. സർക്കാർ, സംസ്ഥാന-എയ്ഡഡ്, സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടെ രാജ്യത്തെ 97.5 ശതമാനം സ്‌കൂളുകളിലും വിദ്യാർഥികൾക്കായി പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ദില്ലി, ഗോവ, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 100 ശതമാനം ലക്ഷ്യങ്ങൾ കൈവരിച്ചായും മുൻ കോടതി ഉത്തരവുകൾ പാലിക്കുന്നതായും കേന്ദ്രം അറിയിച്ചു.

Menstrual hygiene policy for school girls approved

Next TV

Related Stories
കഞ്ചാവുമായി കാറിൽ കടന്നു കളയാൻ ശ്രമിച്ചയാളെ പിടികൂടി

Nov 23, 2024 09:25 PM

കഞ്ചാവുമായി കാറിൽ കടന്നു കളയാൻ ശ്രമിച്ചയാളെ പിടികൂടി

കഞ്ചാവുമായി കാറിൽ കടന്നു കളയാൻ ശ്രമിച്ചയാളെ പിടികൂടി...

Read More >>
തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ പണിത വനിതാ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്തു

Nov 23, 2024 07:36 PM

തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ പണിത വനിതാ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ പണിത വനിതാ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം...

Read More >>
യുഡിഎഫിന്റെ ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് നവംബർ 26ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ

Nov 23, 2024 07:31 PM

യുഡിഎഫിന്റെ ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് നവംബർ 26ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ

യുഡിഎഫിന്റെ ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് നവംബർ 26ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ...

Read More >>
സർക്കാർ അംഗീകാരം ലഭിച്ച ഷാലിമാർ സ്റ്റോറിന്റെ ഉടമകളെ തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു

Nov 23, 2024 07:25 PM

സർക്കാർ അംഗീകാരം ലഭിച്ച ഷാലിമാർ സ്റ്റോറിന്റെ ഉടമകളെ തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു

സർക്കാർ അംഗീകാരം ലഭിച്ച ഷാലിമാർ സ്റ്റോറിന്റെ ഉടമകളെ തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ...

Read More >>
ബസിൽ വച്ച് 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം: 66കാരന് ആറു വർഷം തടവും 50,000 രൂപ പിഴയും

Nov 23, 2024 04:59 PM

ബസിൽ വച്ച് 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം: 66കാരന് ആറു വർഷം തടവും 50,000 രൂപ പിഴയും

ബസിൽ വച്ച് 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം: 66കാരന് ആറു വർഷം തടവും 50,000 രൂപ...

Read More >>
ചേലക്കരയിലെ വിജയം കേരള രാഷ്ട്രീയം എങ്ങോട്ടെന്ന ദിശാബോധം നൽകുന്ന വിധി; എം വി ഗോവിന്ദൻ

Nov 23, 2024 04:47 PM

ചേലക്കരയിലെ വിജയം കേരള രാഷ്ട്രീയം എങ്ങോട്ടെന്ന ദിശാബോധം നൽകുന്ന വിധി; എം വി ഗോവിന്ദൻ

ചേലക്കരയിലെ വിജയം കേരള രാഷ്ട്രീയം എങ്ങോട്ടെന്ന ദിശാബോധം നൽകുന്ന വിധി; എം വി...

Read More >>
Top Stories

News Roundup