കണ്ണൂർ : മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതി പി.പി. ദിവ്യ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ ഹാജരായി. തിങ്കളാഴ്ച്ച രാവിലെ 10.30നാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺഎസ്.ച്ച്.ഒ ശ്രീജിത്ത് കോടെരിയുടെ മുൻപിൽ ഹാജരായി ഒപ്പിട്ടത്. എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 10 മുതൽ 11 വരെയുള്ള സമയത്തിനുള്ളിൽ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയിൽ കോടതി ഉത്തരവിട്ടിരുന്നു. അര മണിക്കൂറോളമാണ് ദിവ്യ സ്റ്റേഷനിൽ ചില വഴിച്ചത്.
ദിവ്യ ഒപ്പിടാൻ എത്തുന്നുണ്ടെ ന്നറിഞ്ഞ് വൻ മാധ്യമപ്പട തന്നെ സ്റ്റേഷനിലെത്തിയിരുന്നു എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചുവെങ്കിലും ഒന്നും പറയാനില്ലെന്നാ യിരുന്നു ദിവ്യയുടെ മറുപടി ‘പെട്ടെന്ന് തന്നെ അവർ ടൗൺ സ്റ്റേഷന് മുൻപിൽ നിർത്തിയിട്ട കാറിൽ കയറി പോവുകയും ചെയ്തു. ഇതിനിടെയിൽ ജില്ലാ പഞ്ചായത്ത് ഓഫിസിന് മുൻപിൽ തന്നെ കാണാനായി കാത്തുനിന്ന സഹപ്രവർത്തകരോട് കൈ വീശി യാത്ര പറഞ്ഞാണ് ദിവ്യ അഭിഭാഷകൻ്റെ കാറിൽ മടങ്ങിയത്. ജില്ലാ പഞ്ചായത്തംഗം കെ.വി ബിജു, അഭിഭാഷകർ. പ്രദേശിക നേതാക്കൾ എന്നിവർ ദിവ്യയോടൊപ്പമുണ്ടായിരുന്നു.
PP Divya appeared at Kannur Town Police Station