---
title: "രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടറുടെ മുറിയിലേക്ക് അതിക്രമിച്ചു കയറി ഭീഷണി : രണ്ടുപേർക്കെതിരെ കേസ്"
english_title: "Case against two"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248682/case-against-two"
published_at: "2024-11-11T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67321a4816468_download.jpg"
keywords: []
---

# രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടറുടെ മുറിയിലേക്ക് അതിക്രമിച്ചു കയറി ഭീഷണി : രണ്ടുപേർക്കെതിരെ കേസ്

> **Lead Summary:** **മയ്യിൽ:** രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടറുടെ കൺസൾട്ടിങ്ങ് മുറിയിൽ ടോക്കൺ എടുക്കാതെ അതിക്രമിച്ച് കയറി ഭീഷണി പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. മയ്യിൽ എം എം സി ആശുപത്രിയിലെ ഡോക്ടർ മമ്പറം പറമ്പായിലെ ജിയോഫ് നിഹാലിൻ്റെ പരാതിയിലാണ് റാഷിദ്, ഖാദർ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മയ്യിൽ പോലീസ് കേസെടുത്തത്.ശനിയാഴ്ച ഉച്ചക്ക് 12.20 മണിക്ക് ആണ് പരാതിക്കാസ്പദമായ സംഭവം.

## Article Content

**മയ്യിൽ:** രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടറുടെ കൺസൾട്ടിങ്ങ് മുറിയിൽ ടോക്കൺ എടുക്കാതെ അതിക്രമിച്ച് കയറി ഭീഷണി പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. മയ്യിൽ എം എം സി ആശുപത്രിയിലെ ഡോക്ടർ മമ്പറം പറമ്പായിലെ ജിയോഫ് നിഹാലിൻ്റെ പരാതിയിലാണ് റാഷിദ്, ഖാദർ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മയ്യിൽ പോലീസ് കേസെടുത്തത്.ശനിയാഴ്ച ഉച്ചക്ക് 12.20 മണിക്ക് ആണ് പരാതിക്കാസ്പദമായ സംഭവം.

പരാതിക്കാരൻ രോഗിയെ പരിശോധിക്കുന്ന സമയത്ത് മുറിയിൽ അതിക്രമിച്ചു കയറിയ ഒന്നാം പ്രതി കയ്യിലുണ്ടായിരുന്ന ഫോൺ ഡോക്ടർക്ക് നൽകി അതിൽ കൂടി രണ്ടാം പ്രതി കേട്ടാൽ അറക്കുന്ന ഭാഷയിൽ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ഫോൺ കട്ടായ ശേഷം ഒന്നാം പ്രതിയും ഡോക്ടറെ വെച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248682/case-against-two)