---
title: "ലഹരിയിൽ വിമാനത്തിനകത്ത് കലഹം: മധ്യവയസ്കക്കെതിരെ കേസെടുത്തു"
english_title: " A case was filed against middle-aged woman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248679/a-case-was-filed-against-middle-aged-woman"
published_at: "2024-11-11T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6732192961edd_download_(1).jfif"
keywords: []
---

# ലഹരിയിൽ വിമാനത്തിനകത്ത് കലഹം: മധ്യവയസ്കക്കെതിരെ കേസെടുത്തു

> **Lead Summary:** **മട്ടന്നൂർ: **വിമാനത്തിനകത്ത് ലഹരിയിൽ കലഹ സ്വഭാവിയായ് പെരുമാറിയ മധ്യവയസ്കനെതിരെ എയർപോർട്ട് സെക്യൂരിറ്റി ഓഫീസറുടെ പരാതിയിൽ എയർപോർട്ട് പോലീസ് കേസെടുത്തു.കോഴിക്കോട് കോട്ടപ്പളളി സ്വദേശി ചാത്തോത്ത് പൊയിൽ ഹൗസിൽ പ്രവിമിത്ര ക്കെതിരെയാണ് എയർപോർട്ട് പോലീസ് കേസെടുത്തത്.

## Article Content

**മട്ടന്നൂർ: **വിമാനത്തിനകത്ത് ലഹരിയിൽ കലഹ സ്വഭാവിയായ് പെരുമാറിയ മധ്യവയസ്കനെതിരെ എയർപോർട്ട് സെക്യൂരിറ്റി ഓഫീസറുടെ പരാതിയിൽ എയർപോർട്ട് പോലീസ് കേസെടുത്തു.കോഴിക്കോട് കോട്ടപ്പളളി സ്വദേശി ചാത്തോത്ത് പൊയിൽ ഹൗസിൽ പ്രവിമിത്ര ക്കെതിരെയാണ് എയർപോർട്ട് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരം എയർ ഇന്ത്യാ വിമാനത്തിൽ അബുദാബിയിൽ നിന്നും കണ്ണൂർ എയർപോർട്ടിലെത്തിയ ഇയാൾ വിമാനത്തിനകത്ത് വെച്ച് ഏതോ ലഹരിക്കടിമപ്പെട്ട് കലഹ സ്വഭാവിയായി മറ്റുയാത്രക്കാർക്കും ക്യാബിൻ ക്രൂവിനും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ പെരുമാറിയതോടെ വിമാനം എയർപോർട്ടിലെത്തിയ ശേഷം ക്യാപ്റ്റൻ സെക്യുരിറ്റി ഓഫീസറെ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248679/a-case-was-filed-against-middle-aged-woman)