ഇന്ന് രാവിലെ പിലാത്തറ ബസ്റ്റാൻഡിൽ പഴയങ്ങാടിയിലെ എസ് ടി യു ചുമട്ട് തൊഴിലാളികളായ വെട്ടിയര സ്വദേശികൾ മശൂദ് എ, മഹറൂഫ് എ എന്നിവർ പഴയങ്ങാടിയിലേക്ക് പോകവേ പിലാത്തറ സ്റ്റാൻഡിൽൽനിന്നും ഗോൾഡ് ചെയിൻ നിലത്ത് വീണു കിടക്കുന്നത് കണ്ടു അതെടുത്ത് പഴയങ്ങാടിയിൽ എത്തി പരിശോധിച്ചപ്പോൾ ഗോൾഡ് ചെയിൻ ആണെന്ന് മനസ്സിലാവുകയും ഈ വിവരം നജ്മുദ്ദീൻ പിലാത്തറയെ അറിയിക്കുകയും പിലാത്തറ ന്യൂസിൽ വാർത്ത നൽകുകയും ചെയ്തു.
വൈകുന്നേരം 5 മണിയോടെ വിമൽജ്യോതിയിലെ അധ്യാപകൻ ബന്ധപ്പെടുകയും മാതമംഗലം പാണപ്പുഴ സ്വദേശി വിമൽജ്യോതി ബിടെക് വിദ്യാർത്ഥിനിയുമായ മാതമംഗലം സ്വദേശിനി അനാമികയുടെതാണെന്നും അറിയിച്ചതിനെ തുടർന്ന് പരിയാരം പോലീസ് സ്റ്റേഷനിൽ വെച്ച് ഗോൾഡ് കൈമാറുകയും ചെയ്തു. പഴയങ്ങാടി എസ് ടി യു തൊഴിലാളികളായ വട്ടിയരയിലെ മശൂദ്, എസ്ടിയു സെക്രട്ടറി വട്ടിയേര മഹ്റൂഫ്, പഴയങ്ങാടി എസ്ടിയു മെമ്പർ നജ്മുദ്ധിൻ പിലാത്തറ എന്നിവരുടെ ഇത്തരം സത്യസന്ധമായ പ്രവർത്തിയെ പരിയാരം സി ഐ അഭിനന്ദിച്ചു.
The STU workers of Pazhyangadi