---
title: "ജനശ്രീ തളിപ്പറമ്പ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലോത്സവം നടത്തി"
english_title: "Kalotsavam was organized "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248666/kalotsavam-was-organized"
published_at: "2024-11-11T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673214a7bc1b3_news-card.jpg"
keywords: []
---

# ജനശ്രീ തളിപ്പറമ്പ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലോത്സവം നടത്തി

> **Lead Summary:** ജനശ്രീ തളിപ്പറമ്പ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ വെച്ച് ബ്ലോക്ക് കലോത്സവം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ കെ റഷീദ് അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ജിൻഷാ ഗംഗയെ ആദരിക്കുകയും, ഉപഹാര സമർപ്പണവും ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദ്ധനൻ നിർവഹിച്ചു.

## Article Content

ജനശ്രീ തളിപ്പറമ്പ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ വെച്ച് ബ്ലോക്ക് കലോത്സവം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ കെ റഷീദ് അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ജിൻഷാ ഗംഗയെ ആദരിക്കുകയും, ഉപഹാര സമർപ്പണവും ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദ്ധനൻ നിർവഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി ഇ. ടി. രാജീവൻ സുവനീർ പ്രകാശനം നടത്തി.ജനശ്രീ മിഷൻ കണ്ണൂർ ജില്ല സെക്രട്ടറി എം. രത്നകുമാർ മുഖ്യാഥിയായി.ജനശ്രീ എം. ബി. ടി സിഇഒ സി. മോഹൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു.എം. വി. പ്രേമരാജൻ, കെ. വി. നാരായണൻ കുട്ടി, അഡ്വ : സുനിൽ കുമാർ , റിയാസ് കെ. എം. ആർ, ആലികുഞ്ഞി കെ. പന്നിയൂർ ,സണ്ണി താഴത്തെകുടത്തിൽ, നാരായണൻ പയ്യരട്ട, ബേബി ഫിലിപ്പ്, ടി. കെ. ലക്ഷ്മണൻ, പി.ജയകുമാർ, സുഭാഷ് കൂനം, എം. വി. ശിവദാസൻ, അതുല്യ. ടി. കെ, സജ്‌ന നികേഷ് എന്നിവർ സംസാരിച്ചു.

കലോൽസവപരിപാടിയുടെ സമാപന സമ്മേളനം മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി നസീമ ഖാദർ ഉദ്ഘാടനം ചെയ്തു.പി. സുഖിദേവൻ മാസ്റ്റർ അധ്യക്ഷനായി. സക്കീർ ഹുസൈൻ, മാവില പത്മനാഭൻ, എ. കെ. ഗംഗാധരൻ മാസ്റ്റർ , കെ. വി. നാരായണൻ,ഇ. ടി. ഹരീഷ് , സി. കെ. സായൂജ്, പി. പി . നിസാർ, കെ. എഫ് മാണി,ഉമ്മർ പെരുവണ, സി. വി.സതി ദേവി, കെ.മുഹമ്മദ്‌ കുഞ്ഞി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248666/kalotsavam-was-organized)