പുതിയതെരു: തെരുവുനായ്ക്കളെ സംരക്ഷിക്കുക, മനുഷ്യരെരക്ഷിക്കുക എന്ന മുദ്രാവാഖ്യവുമായി മഞ്ചേശ്വരത്തുനിന്നും തിരുവനന്തപുരത്തേക്ക് ഒറ്റയാൾ കാൽനടയാത്ര. വർഷങ്ങളായി സോഷ്യൽ വർക്കറായി പ്രവർത്തിക്കുന്ന കൊല്ലം സ്വദേശിയായ നജീം കളങ്ങരയുടേതാണ് ഈ ഒറ്റയാൾ പോരാട്ടം.
യാത്ര ശനിയാഴ്ച രാവിലെ പത്തുമണിയോടെ പുതിയതെരുവിലെത്തി. അഴിമതി എവിടെ കണ്ടാലും പ്രതികരിക്കുകയെന്ന ലക്ഷ്യത്തോടെ ഇതിനകം 90 ഓളം യാത്രകൾ നടത്തിയതായി നജീം പറഞ്ഞു. യാത്ര പോകാകുന്ന പ്രദേശത്തെ ഗ്രാമപഞ്ചായത്തിൽ നിവേദനവും നൽകിയാണ് പോകുന്നത്. തെരുവു നായ്ക്കൾ ഇങ്ങനെ പെരുകുകയും അധികൃതർ നടപടിയെടുക്കാതെയും തുടർന്നാൽ വിദ്യാർത്ഥികളെ വീട്ടിലിരുത്തി പഠിപ്പിക്കേണ്ടിവരും' എന്ന് നജീം പറയുന്നു.
തെരുന്നായ്ക്കളെ സംരക്ഷിക്കണമെന്നാണ് നജീവിൻ്റെ ആവശ്യം. തിരുവനന്തപുരത്തെത്തിയാൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകും. നടപടിയുണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് നജീം പറയുന്നത്. മനുഷ്യാവകാശ പ്രവർത്തകൻ രതീഷ് കുണ്ടം കുഴിയാണ് മഞ്ചേശ്വരത്ത് വെച്ച് യാത്ര ഉദ്ഘാടനം ചെയ്തത്. ഒരു ചക്രകസേരയിയിൽ ബോർഡുകൾ കെട്ടിയുറപ്പിച്ച് വസ്ത്രങ്ങളും അതിൽതന്നെ വെച്ച് ഉരുട്ടിപോവുകയാണ് ചെയ്തു വരുന്നത്. രാത്രികാലങ്ങളിൽ സമീപത്തെ പെട്രോൾ പമ്പിൽ അന്തിയുറങ്ങും.
Najeem Kalangara