---
title: "സുദിനം പത്രത്തിന്റെ ഏജന്റ് വാഹനാപകടത്തിൽ മരിച്ചു"
english_title: "accidental death"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24847/accidental-death"
published_at: "2022-02-06T21:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fff0e46c0fa_2.jpg"
keywords: []
---

# സുദിനം പത്രത്തിന്റെ ഏജന്റ് വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** **വളപട്ടണം: **വാഹനാപകടത്തില്‍ പരിക്കേറ്റ പത്രം ഏജന്റ് മരിച്ചു. കീരിയാട്ടെ ആയാര്‍ ആഷിഖാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് വളപട്ടണം മിനി സ്‌റ്റേഡിയത്തിനടുത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നു.

## Article Content

**വളപട്ടണം: **വാഹനാപകടത്തില്‍ പരിക്കേറ്റ പത്രം ഏജന്റ് മരിച്ചു. കീരിയാട്ടെ ആയാര്‍ ആഷിഖാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് വളപട്ടണം മിനി സ്‌റ്റേഡിയത്തിനടുത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നു.

ഇന്ന് ഉച്ചയോടെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

പരേതനായ കെ.കെ.എല്‍ കരീമിന്റെ മകനായ ആഷിഖ് സുദിനം പത്രത്തിന്റെ വളപട്ടണം ഏജന്റാണ്. ഭാര്യയും ഒരു മകനുമുണ്ട്. കബറടക്കം നാളെ രാവിലെ 11 ന് വളപട്ടണം മന്ന കബര്‍സ്ഥാനില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24847/accidental-death)