---
title: "പ്രാപ്പൊയിലിലും പുലിപ്പേടി, പൂച്ചയെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി"
english_title: "A cat was found"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248336/a-cat-was-found"
published_at: "2024-11-10T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67303b65b8cbc_Untitled-2-web.jpg"
keywords: []
---

# പ്രാപ്പൊയിലിലും പുലിപ്പേടി, പൂച്ചയെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി

> **Lead Summary:** **പ്രാപ്പൊയില്‍:**പുലിഭീതി പ്രാപ്പൊയിലിലേക്ക് പടരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ പ്രാപ്പൊയില്‍ കുളത്തുവയല്‍ റോഡില്‍ ഒരു പൂച്ചയെ ഏതോ ജീവി കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. ഇതിന്റെ വയര്‍ ഭാഗം ഭക്ഷിച്ച നിലയിലാണ്. വിവരമറിഞ്ഞ് ചെറുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

## Article Content

**പ്രാപ്പൊയില്‍:**പുലിഭീതി പ്രാപ്പൊയിലിലേക്ക് പടരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ പ്രാപ്പൊയില്‍ കുളത്തുവയല്‍ റോഡില്‍ ഒരു പൂച്ചയെ ഏതോ ജീവി കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. ഇതിന്റെ വയര്‍ ഭാഗം ഭക്ഷിച്ച നിലയിലാണ്. വിവരമറിഞ്ഞ് ചെറുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

വെള്ളോറ-കക്കറ ഭാഗത്ത് ഉണ്ടെന്ന് കരുതുന്ന പുലി പ്രാപ്പൊയില്‍ ഭാഗത്ത് എത്തിയോ എന്ന സംശയത്തിലാണ് നാട്ടുകാര്‍. നേരത്തെ കുപ്പം കണികുന്ന് ഭാഗത്ത് പ്രത്യക്ഷപ്പെട്ട പുലി പിന്നീട് നണിച്ചേരിയിലും കക്കറയിലും ഭീതി പരത്തിയിരുന്നു. രാത്രികാലത്ത് പുറത്തിറങ്ങുന്ന പുലി കര്‍ണാടക വനം ഭാഗത്തേക്ക് നീങ്ങുകയാണെന്ന സംശയത്തിലാണ് വനംവകുപ്പ് അധികൃതര്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248336/a-cat-was-found)