---
title: "റാഗിങ്ങ്: അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്"
english_title: "Ragging "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248061/ragging"
published_at: "2024-11-08T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672e38ce5f527_images-2022-03-21T154448.728.jpeg.jpg"
keywords: []
---

# റാഗിങ്ങ്: അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ: **ഒന്നാം വർഷ വിദ്യാർത്ഥിയെ കോളേജിലെ വാഷ് റൂമിൽ തടങ്കലിൽ വെച്ച് മർദ്ദിച്ച അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പ്രിൻസിപ്പാളിൻ്റെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്തു..ആദികടലായിയിലെ ലീഡേർസ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി പാപ്പിനിശേരി വെസ്റ്റ് സ്വദേശിയെ മർദ്ദിച്ച രണ്ടാം വർഷ ബി ബി എ , ബികോംവിദ്യാർത്ഥികളായ അഞ്ചു പേർക്കെതിരെയാണ് സിറ്റി പോലീസ് കേസെടുത്തത്.

## Article Content

**കണ്ണൂർ: **ഒന്നാം വർഷ വിദ്യാർത്ഥിയെ കോളേജിലെ വാഷ് റൂമിൽ തടങ്കലിൽ വെച്ച് മർദ്ദിച്ച അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പ്രിൻസിപ്പാളിൻ്റെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്തു..ആദികടലായിയിലെ ലീഡേർസ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി പാപ്പിനിശേരി വെസ്റ്റ് സ്വദേശിയെ മർദ്ദിച്ച രണ്ടാം വർഷ ബി ബി എ , ബികോംവിദ്യാർത്ഥികളായ അഞ്ചു പേർക്കെതിരെയാണ് സിറ്റി പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ29 ന് 1.45 മണിക്ക് പരാതിക്കാരൻ പ്രിൻസിപ്പൽ ആയ എടക്കാട് ആദി കടലായിലെ ലീഡേർസ് കോളേജിലെ വാഷ് റൂമിൻ്റെ ഉള്ളിൽ വിദ്യാർത്ഥിയെ തടങ്കലിലാക്കി മർദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248061/ragging)