---
title: "സിബിഐ ചമഞ്ഞ് കണ്ണൂർ സ്വദേശിനിയുടെ ഒന്നരക്കോടിയിലധികം രൂപ തട്ടിയ കേസിലെ പ്രതി പിടിയിലായി"
english_title: "arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247771/arrested"
published_at: "2024-11-07T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c80b124dcb_news-card.jpg"
keywords: []
---

# സിബിഐ ചമഞ്ഞ് കണ്ണൂർ സ്വദേശിനിയുടെ ഒന്നരക്കോടിയിലധികം രൂപ തട്ടിയ കേസിലെ പ്രതി പിടിയിലായി

> **Lead Summary:** **കണ്ണൂർ: **വാട്ട്സ് ആപ്പ് വഴി സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി കണ്ണൂര്‍ സ്വദേശിനിയുടെ 1,65,83,200/- രൂപ തട്ടിയെടുത്ത കേസില്‍ ഗുജറാത്ത് സ്വദേശിയായ മുഹമ്മദ് മൂദ്ഷീർ എന്നയാളെ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീ‌സ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ് സി ഐ ബിജു പ്രകാശ്, എസ് ഐ പ്രജീഷ്. ടി പി, എ എസ് ഐ ജോതി, സി പി ഒ സുനിൽ എന്നിവർ അടങ്ങിയ പോലീസ് സംഘം ഗുജറാത്തിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ: **വാട്ട്സ് ആപ്പ് വഴി സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി കണ്ണൂര്‍ സ്വദേശിനിയുടെ 1,65,83,200/- രൂപ തട്ടിയെടുത്ത കേസില്‍ ഗുജറാത്ത് സ്വദേശിയായ മുഹമ്മദ് മൂദ്ഷീർ എന്നയാളെ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീ‌സ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ് സി ഐ ബിജു പ്രകാശ്, എസ് ഐ പ്രജീഷ്. ടി പി, എ എസ് ഐ ജോതി, സി പി ഒ സുനിൽ എന്നിവർ അടങ്ങിയ പോലീസ് സംഘം ഗുജറാത്തിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പരാതിക്കാരിയെ ആദ്യം ക്രെഡിറ്റ് കാര്‍ഡ് ഹെഡ് ആണെന്ന് പറഞ്ഞു വിളിച്ച് പരാതിക്കാരിയുടെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡില്‍ ഡ്യൂ ഉണ്ടെന്ന് വിശ്വസിപ്പിക്കുകയും തുടർനന്ന് പരാതിക്കാരിയെ വാട്ട്സ് ആപ്പ് വഴി സി‌ബി‌ഐ യില്‍ നിന്നാണെന്ന് പറഞ്ഞു വിളിക്കുകയും പരാതിക്കാരിക്കെതിരെ മനുഷ്യക്കടത്തിനും കള്ളപ്പണമിടപാടിനും കേസുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു .മേല്‍പരാതിയില്‍ പ്രതിയുടെ അക്കൌണ്ടിലേക്ക് ലഭിച്ച 62,68,200/- രൂപയുമായി ബന്ധപ്പെട്ടാണ് ഈ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247771/arrested)