---
title: "തളിപ്പറമ്പ നഗരസഭ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള ആവശ്യകത നിർണയ ക്യാമ്പ് സഘടിപ്പിച്ചു"
english_title: "Taliparamba Nagarasabha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247752/taliparamba-nagarasabha"
published_at: "2024-11-07T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c6e9bb8d21_news-card.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള ആവശ്യകത നിർണയ ക്യാമ്പ് സഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കായുള്ള സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള വിവിധ പദ്ധതിക്കായി ഉപകരണങ്ങളുടെ ആവശ്യകത നിർണയ ക്യാമ്പ് തളിപ്പറമ്പ റെക്രീയേഷൻ ക്ലബ്ബിൽ വച്ച് നടത്തി. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കോങ്ങായി ക്യാമ്പ് ഉൽഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കായുള്ള സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള വിവിധ പദ്ധതിക്കായി ഉപകരണങ്ങളുടെ ആവശ്യകത നിർണയ ക്യാമ്പ് തളിപ്പറമ്പ റെക്രീയേഷൻ ക്ലബ്ബിൽ വച്ച് നടത്തി. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കോങ്ങായി ക്യാമ്പ് ഉൽഘാടനം ചെയ്തു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യ ർപേഴ്സന്മാരായ ഷബിത എം കെ, റജില പി, പി പി മുഹമ്മദ്‌ നിസാർ, ഖദീജ. കെ പി , സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ എന്നിവർ ആശംസയാർപ്പിച്ചു സംസാരിച്ചു. നഗരസഭ സെക്രട്ടറി സുബൈർ കെ പി സ്വാഗതവും ICDS സൂപ്പർവൈസർ സ്മിത കെ കുന്നിൽ നന്ദിയും പറഞ്ഞു. തളിപ്പറമ്പ താലൂക്ക് ആശുപത്രി യിലെ ഡോക്ടർ സുരേഷ് ബാബു ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247752/taliparamba-nagarasabha)